37 തീയേറ്ററുകളിൽ റിലീസ് ചെയ്തു മൂന്നാഴ്ചയിൽ നൂറിലേറെ തിയേറ്ററുകളിലേക്ക് വ്യാപിച്ചു  മികച്ച പ്രേക്ഷകപ്രതികരണത്തോടെ വിജയം നേടിയ ചിത്രമായിരുന്നു "ഹാപ്പി വെഡിങ് ".  ഹാപ്പി വെഡിങിന്റെ സംവിധായകനായ ഒമർ ലുലുവിന്റെ രണ്ടാം ചിത്രമാണ് ചങ്ക്‌സ്.   ബാലുവർഗീസ് , ധർമജൻ , ഗണപതി , വിശാഖ് , ഹണി റോസ് എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ഗാനങ്ങൾക്കും ട്രെയിലറിനും പ്രേക്ഷകർക്കിടയിലും സോഷ്യൽ മീഡിയയിലും നല്ല വരവേൽപ്പായിരുന്നു ലഭിച്ചത്. പ്രസ്തുതകാരണങ്ങൾ തന്നെ എന്നെ ചിത്രം കാണാൻ തീയേറ്ററിലെത്തിച്ചു.
     സുഹൃത്തുക്കളായ റൊമാരിയോയും റിയയും ഗോവയിലേക്ക് യാത്രപോകുന്നതും അതിന്റെ പശ്ചാത്തലത്തിൽ ഉരുത്തിരിയുന്ന ചില സംഭവങ്ങളുമാണ് മുഴുനീള ഹാസ്യത്തിൽ പൊതിഞ്ഞു ചിത്രം പറയുന്നത്.

  റൊമോ ആയി ബാലു വർഗീസും റിയ ആയി ഹണി റോസും തകർപ്പൻ പെർഫോമൻസ് ആയിരുന്നു. മുഖ്യധാരാ വേഷങ്ങളിലേക്കുള്ള മികച്ച കാൽവെപ്പായി റൊമാരിയോ എന്ന കഥാപാത്രം.
   വളരെ മോർഡണും അൽപ്പം താന്തോന്നിയുമായ റിയ എന്ന സ്റ്റൈലിഷ് കഥാപാത്രത്തെ നന്നായി ഹണി അവതരിപ്പിച്ചു. പതിവ് വേഷങ്ങളിൽ നിന്ന് മാറി സ്റ്റൈലിഷ് ആയ വേഷമായതിനാലാവണം അതിന്റെ ഫ്രഷ്‌നെസ്സും ഹണിയുടെ പ്രകടനത്തിൽ ഉണ്ടായിരുന്നു.
     ധർമജൻ , ഗണപതി , മെറീന , വിശാഖ് , സിദ്ദിഖ് , ലാൽ , കൈലാഷ് , ഹരീഷ് എന്നിവരും തങ്ങളുടെ വേഷങ്ങളോട് നീതി പുലർത്തി.
     ചെറിയൊരു വേഷത്തിലാണെങ്കിലും ചിത്രത്തിൽ പ്രീയ സുഹൃത്ത് അശ്വന്ത് നെ കാണാൻ സാധിച്ചു.   മെറീനയുടെ
കഥാപാത്രവും കഥാപാത്രത്തിന്റെ സവിശേഷതയും ഏറെ ചിരി തന്നു.


       ഓവർ ചളി ഇല്ലാതെ സന്ദര്ഭങ്ങളാൽ തമാശകൾ ഉണ്ടാക്കിയെടുത്തത്തിലാണ് ചിത്രത്തിന്റെ എഴുത്തുകാരുടെ വിജയം.   ദ്വയാർത്ഥ പ്രകടനങ്ങളും പ്രകടനങ്ങളും ഒരു ഫൺ ഫാക്ടർ ആയി ചിത്രത്തിലുടനീളമുണ്ട്.
 
    ആൺകുട്ടികളുടെ സ്വഭാവത്തോട് അടുത്തുനിൽക്കുന്ന ദുശീലങ്ങളൊക്കെയുള്ള ന്യൂ ജനറേഷൻ നായികയെയും , വളരെ ഓപ്പൺ മൈൻഡ് ആയിട്ടുള്ള കുടുംബകാഴ്ചകൾ എന്നിവ എത്രത്തോളം പ്രേക്ഷകർ ഉൾക്കൊള്ളും എന്നത് സംശയമാണ്.
 

സിദ്ദിഖ് - ലാൽ കോംബോ നന്നായി വർക്കായിട്ടുണ്ട്.   കോളേജിലെയും കൂട്ടുകാർക്കിടയിലെയും നര്മ്മരംഗങ്ങളും മെറീനയുടെ കഥാപാത്രവും തിയേറ്ററിൽ ചിരി ഉണർത്തി.  ഹരീഷ് കണാരന്റെ ചില കൗണ്ടറുകളും കൊള്ളാം.
പ്രണയത്തിനും വിവാഹത്തിനും ശരീരത്തിന്റെ നിറം ഒക്കെ വിലങ്ങു തടിയാകുന്ന കാഴ്ച ചിത്രത്തിൽ പല സന്ദര്ഭങ്ങളിലും കാണാം. എന്നാൽ സൗഹൃദത്തെ ഇതൊന്നും ബാധിക്കുന്നെ ഇല്ലായെന്ന് സംവിധായകൻ ചിത്രത്തിലൂടെ പറയാതെ പറയുന്നു


     കളർഫുൾ ഫ്രെമുകളും സെലിബ്രേഷൻ മൂഡിലുള്ള പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ ആസ്വാദനത്തെ അനുകൂലമായി ബാധിച്ചു.  പഴയ ചിത്രങ്ങളിലെ സന്ദര്ഭങ്ങളും bgm ഉം ഉപയോഗിച്ച സന്ദര്ഭങ്ങളും ശരശരി നിലവാരം പുലർത്തി.


    എല്ലാം  മറന്നുള്ള ചിരിയാണ് ലക്ഷ്യമെങ്കിൽ ധൈര്യമായി ചങ്ക്‌സിനു ടിക്കറ്റ് എടുക്കാം.


  കോളേജ്ളെയും ചങ്ക്‌സ്ന്റെയും തമാശകളുമായി പോകുന്ന ആദ്യ പകുതിയും ഗോവൻ ട്രിപ്പിന്റെ തുടർച്ചായി തലയിലാകുന്ന അമളി ഒരുക്കുന്ന പൊട്ടിച്ചിരിയുടെ രണ്ടാം പകുതിയും യോജിച്ച ക്ലൈമാക്സും ചേരുമ്പോൾ ചങ്ക്‌സ് ഒരു നല്ല കോമഡി എന്റെർറ്റൈനെർ ആകുന്നു.  :)


RATING : 3.25 / 5

Post A Comment: