തൃശിവ പേരൂർ ക്ലിപ്തം റിവ്യൂ .

തൃശിവ  പേരൂർ ക്ലിപ്തം 2017 ലെ സൺ‌ഡേ  ഹോളിഡേ  എന്നാ ഹിറ്റ് ചിത്രത്തിന്   ശേഷം ആസിഫ് അലിയുടെ അടുത്ത ഹിറ്റിലേക്ക്  നീങ്ങികൊണ്ട് ഇരിക്കുന്ന പട

 നവാഗത സംവിധായകനായ രതീഷ് കുമാറാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആമേൻ , ഉട്ടോപ്യയിലെ രാജാവ് എന്നീ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയിട്ടുള്ള പി എസ് റഫീക്കാണ്‌ ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതു . തൃശ്ശിവപേരൂർ ക്ലിപ്തം നിർമ്മിച്ചിരിക്കുന്നത് വൈറ്റ് സാൻഡ്‌സ് മീഡിയ ഹൗസിന്റെ ബാനറിൽ ഫരീദ് ഖാനാണ്. ചെമ്പൻ വിനോദ്, ബാബുരാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ അപർണ ബാലമുരളിയാണ് നായികാ വേഷത്തിൽ എത്തിയിരിക്കുന്നത്.
ആസിഫ് അലി അവതരിപ്പിക്കുന്ന ഗിരിജ വല്ലഭനെന്ന ഗിരി, ചെമ്പൻ വിനോദിന്റെ ഡേവിഡ്, ബാബുരാജിന്റെ ജോയ്, അപർണ്ണ ബാലമുരളിയുടെ ഭഗീരതി എന്നീ കഥാപാത്രങ്ങൾക്ക് ചുറ്റുമാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. പേര് സൂചിപ്പിക്കുന്ന പോലെ തൃശൂർ നഗരത്തിനു ഈ ചിത്രത്തിന്റെ കഥയിൽ വളരെ വലിയ സ്ഥാനമുണ്ട് . ഡേവിഡും ജോയിയിൻ സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടേ ശത്രുതയിലാണ്‌. അവരുടെ വൈരത്തിന്റെ ഇടയിൽ ഡേവിഡ്‌ന്റെ ഗ്യാങിലേക്കു ഗിരിജാ വല്ലഭൻ എത്തുന്നതോടെ ചിത്രത്തിന്റെ കഥാഗതി മാറുന്നു.
വളരെ രസകരമായ ഒരു ചിത്രമാണ് നവാഗതനായ രതീഷ് കുമാർ നമ്മുക്കായി ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രൈലെർ , ഗാനങ്ങൾ എന്നിവ കണ്ടു തീയേറ്ററിലേക്ക് ചെല്ലുന്ന പ്രേക്ഷകർ എന്താണോ പ്രതീക്ഷിക്കുന്നത്, അതെല്ലാം അവർക്കു നൽകുന്ന ഒരുഗ്രൻ വിനോദ ചിത്രമായാണ് അണിയറ പ്രവർത്തകർ തൃശ്ശിവപേരൂർ ക്ളിപ്തത്തെ അണിയിച്ചൊരുക്കിയിരിക്കുന്നത്. എല്ലാ വിനോദ ഘടകങ്ങളും ഏറ്റവും നല്ല രീതിയിൽ കോർത്തിണക്കിയ ഒരു തിരക്കഥ പി എസ് റഫീഖ് ഒരുക്കിയപ്പോൾ, ആ തിരക്കഥക്കു അതിലും രസകരമായ രീതിയിൽ പ്രേക്ഷകരുടെ മനസ്സ് നിറക്കുന്ന രീതിയിലാണ് രതീഷ് ദൃശ്യ ഭാഷ ചമച്ചതു. രസകരമായ തമാശ രംഗങ്ങളും അതുപോലെ ആവേശം നിറക്കുന്ന കഥാ സന്ദർഭങ്ങളും കഥാപാത്രങ്ങളെയും കൊണ്ട് യുവാക്കളെയും കുടുംബങ്ങളെയും കുട്ടികളെയുമെല്ലാം ഒരുപോലെ ആകർഷിക്കുന്ന ഒരു ഫൺ റൈഡ് ആക്കി മാറ്റിയിട്ടുണ്ട് തൃശ്ശിവപേരൂർ ക്ളിപ്തമെന്ന ഈ ചിത്രത്തെ. കഥ സന്ദർഭങ്ങളിൽ കൊണ്ട് വന്ന പുതുമയും അതുപോലെ തന്നെ കഥാ പറഞ്ഞ രീതിയും ചിത്രത്തിന്റെ മികവ് വർധിപ്പിച്ചു എന്നും പറയാം.
ഗിരിജ വല്ലഭനായുള്ള ആസിഫ് അലിയുടെ രസകരമായ പ്രകടനമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.

Post A Comment: