ഓണത്തിന് മമ്മൂട്ടിയുടെ കുടുംബചിത്രം വരുന്നു. ചിത്രത്തിന് ‘പുള്ളിക്കാരന്‍ സ്റ്റാറാ’ എന്ന് പേരിട്ടു. ആശാ ശരത്തും ദീപ്തി സതിയുമാണ് ചിത്രത്തിലെ നായികമാര്‍. ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ഈ സിനിമ പൂര്‍ണമായും ഒരു ഫാമിലി എന്‍റര്‍ടെയ്നറാണ്.

ഇന്നസെന്‍റ്, സോഹന്‍ സീനുലാല്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ചിത്രത്തില്‍ ടീച്ചര്‍ ട്രെയിനിംഗ് കോളജിലെ അധ്യാപകനായ രാജകുമാരന്‍ എന്ന ഇടുക്കിക്കാരനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

Post A Comment: