നടിയെ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന നടത്താന്‍ ദിലീപിനെ പ്രേരിപ്പിച്ചത് വ്യക്തി വൈരാഗ്യമാണെന്ന് പറയുമ്പോള്‍ ഇതിന് കാരണമായി ചൂണ്ടി കാണിക്കുന്നത് മഞ്ജുവാര്യരെ ദിലീപ് കാവ്യ ബന്ധത്തെ കുറിച്ച് ആക്രമണത്തിന് ഇരയായ നടി അറിയിച്ചതാണ്. ഇതിലൂടെ ഉടലെടുത്ത പകയാണ് ക്വട്ടേഷനിലും അവിടന്ന് ഇന്ന് ദിലീപിനെ ജയിലില്‍ വരെ എത്തിച്ചതും.


വിവാഹത്തിനും മുന്‍പേ ദിലീപുമായി പ്രണയത്തിലായിരുന്നുവെന്ന് കാവ്യയുടെ ആദ്യ ഭര്‍ത്താവ് നിശാല്‍ പറഞ്ഞിരുന്നു.നിശാല്‍ ചന്ദ്ര അയച്ച വക്കീല്‍ നോട്ടീസില്‍ ഗുരുതരമായ ആരോപണങ്ങള്‍. മലയാള സിനിമയിലെ പ്രമുഖ നായക നടനെ പേരെടുത്തു പറയാതെയും വിവാഹ ശേഷം സിനിമയില്‍ സജീവമല്ലാത്ത നടിയെ പേരെടുത്തു പറഞ്ഞും ഗുരുതരമായ ആരോപണങ്ങളാണ്‌ നിശാല്‍ ഉന്നയിച്ചിരുന്നു.

കാവ്യ മാധവനും നിഷാല്‍ ചന്ദ്രയും തമ്മിലുള്ള വിവാഹമോചനത്തിലെത്തിയതും ദിലീപിന്റെ കരുതിക്കൂട്ടിയുള്ള പ്രവൃത്തികളാണെന്ന് തെളിയുകയാണിപ്പോള്‍. കാവ്യയും ദിലീപും തമ്മില്‍ വിവാഹത്തിനു മുന്‍പും ശേഷവും അവിഹിത ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്ന് അന്ന് നിഷാല്‍ ചന്ദ്ര ആരോപിച്ചിരുന്നു. എന്നാല്‍ അന്ന് ആരും അതത്ര മുഖവരക്കെടുത്തില്ല.

Post A Comment: