സൺ‌ഡേ ഹോളിഡേ എന്ന ചിത്രത്തെ കുറിച്ച് മുഹമ്മദ് ശീദ് എഴുതുന്നു....

മലപ്പുറം രചന യിൽ മാറ്റിനി ഷോ (70% ആളുകൾ)

ചെറിയ buget ൽ ഒരുക്കിയ ഒരു മികച്ച സിനിമ തന്നെയാണ് സൺ‌ഡേ ഹോളിഡേ. ശ്രീനിവസാനിലൂടെ ആണ് കഥ തുടങ്ങുന്നത്... ജിസ് ജോയ് എന്ന സംവിധായകന്റെ കഴിവ് തന്നെയാകണം സിനിമയിലേക്ക് നമ്മെ മെല്ലെ മെല്ലെയാണ് ചുവടു വെപ്പിക്കുന്നത്.അമൽ എന്ന കഥാപാത്രമായി ആസിഫ് അലിയും അനു എന്ന കഥാപാത്രമായി അപർണയുമാണ് ഈ ചിത്രത്തിന്റെ എല്ലാ ഘട്ടങ്ങളിലും ആവേശം പകരുന്നത്. അമൽ എന്ന ഒരു സാധരണകാരന്റെ ഒരു പച്ചയായ ജീവിതം തന്നെയാണ് സിനിമ പുറത്തു കാട്ടുന്നത്.സ്ഥിരം കാണുന്ന കഥയെ പുതുമയുള്ള മേകിങ്‌ നൽകി പ്രേക്ഷക പിന്തുണ നേടുന്നതിൽ സംവിധായകൻ വിജയിച്ചു.
         സിദീഖ്,സുധീർകരമന,ധർമജൻ,അലൻസിയർ, ആശ ശരത്, ശ്രീനിവാസൻ, ലാൽ ജോസ് എന്നിവരും ഈ സിനിമയിൽ നന്നായി തന്നെ അഭിനയിച്ചു എന്ന് തന്നെയാണ് ഈ ചിത്രത്തിന്പകിട്ടേകുന്നത്.

ആസിഫ് അലി: ഓരോ ചിത്രങ്ങൾ കഴിയും തോറും അഭിനയം ഇത്രയും മികച്ചതാക്കുന്ന വേറെ ഒരു നടനും കാണില്ല.തന്റെ റോൾ ആസിഫ് അലി നന്നായി തന്നെ ചെയ്തു

അപർണ: natural ആയുള്ള സിനിമകൾക്ക് ഒരു പക്ഷെ നമുക്കു നൽകാവുന്ന ഒന്നാമത്തെ ഓപ്ഷൻ തന്നെ ആകും.

ജിസ്‌ജോയ്‌(ട്വിസ്റ്റിന്റെ തമ്പുരാൻ): ജിസ് ജോയ് എന്ന സംവിധായകൻ ഏറെ പ്രശംസ അർഹിക്കുന്നു.കഴിഞ്ഞ സിനിമ പോലെ കുറെ ട്വിസ്റ്റ് ഒന്നും ഇല്ലെങ്കിലും ചെറിയ ട്വിസ്റ്റുകൾ കൊണ്ട് പ്രേക്ഷക മനസ്സിനെ സന്തോഷിപ്പിച്ചു.

ദീപക് ദേവ്: ഈ സിനിമയിൽ എടുത്തു പറയേണ്ട ഒരു വ്യക്തി തന്നെ ആണ്. സിനിമക്ക് നല്ല ഈണം നൽകുന്ന കാര്യത്തിൽ അദ്ദേഹം വിജയിച്ചു.

[ഇനി ഒറ്റവാക്കിൽ
എല്ലാ തരക്കാർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒരു കുടുംബ പകശ്ചാത്തലത്തിലുള്ള ചിത്രം. ഈ സിനിമ കാണുന്ന ഏത് പ്രേക്ഷകനും ഇഷ്ടപ്പെടും എന്ന് ഉറപ്പ് നൽകാം.]

(ഈ സിനിമയ്ക്കു വേണ്ടി പ്രവർത്തിച്ച എല്ലാവര്ക്കും അവകാശപ്പെടുന്ന വിജയം)

MY RATING - 3.5/5

Post A Comment: