വസ്ത്രാലങ്കാരം കുമാര്‍ എടപ്പാള്‍;
ചമയം രാജേഷ് നെന്മാറ;
'ചക്കരമാവിന്‍ കൊമ്പത്തി'ല്‍ പ്രതിഭാസംഗമം

കേരള സര്‍ക്കാരിന്‍റെ ചലച്ചിത്രപുരസ്കാരങ്ങള്‍ ഏറ്റുവാങ്ങിയിട്ടുള്ള പ്രതിഭകള്‍ അണിനിരക്കുന്ന ചിത്രമാണ് 'ചക്കരമാവിന്‍ കൊമ്പത്ത്'. 'വിലാപങ്ങള്‍ക്കപ്പുറം' എന്ന ചിത്രത്തിന് 2008-ല്‍ വസ്താലങ്കാരത്തിനുള്ള സംസ്ഥാന പുരസ്കാരം സ്വന്തമാക്കിയ കുമാര്‍ എടപ്പാളും 'നിര്‍ണായകം' എന്ന ചിത്രത്തിലെ ചമയത്തിന് 2015-ലെ പുരസ്കാരം സ്വന്തമാക്കിയ രാജേഷ് നെന്മാറയും 'ചക്കരമാവിന്‍ കൊമ്പത്തി'ന്‍റെഅണിയറയിലുണ്ട്ണ്ട്.
ബ്രാന്‍ഡെക്സ് പ്രൊഡക്ഷന്‍സിന്‍റെയും ചിറയില്‍ ഫിലിംസിന്‍റെയും ബാനറില്‍ ജിംസണ്‍ ഗോപാലും രാജന്‍ ചിറയിലും ചേര്‍ന്നു നിര്‍മിക്കുന്ന ചലച്ചിത്രം, ജൂലൈയില്‍ തിയേറ്ററുകളിലെത്തും.
വസ്ത്രാലങ്കാരത്തില്‍ വ്യത്യസ്തമായ പരീക്ഷണങ്ങള്‍ ശ്രമിച്ചിട്ടുള്ള ചിത്രമാണ് 'ചക്കരമാവിന്‍ കൊമ്പത്ത്'. ജോയ് മാത്യു അവതരിപ്പിക്കുന്ന ആലിമമ്മൂക്ക എന്ന കഥാപാത്രത്തിന്‍റെയും ബിജുക്കുട്ടന്‍ അവതരിപ്പിക്കുന്ന വേലായുധന്‍ എന്ന കഥാപാത്രത്തിന്‍റെയും വേഷങ്ങള്‍ ശ്രദ്ധേയമാണ്. മനോജ് ഗിന്നസിന്‍റെ കവി ശശി വേഷവും നര്‍മത്തിന്‍റെ പശ്ചാത്തലത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
തനിനാടന്‍ ദൃശ്യഭാഷ ഒരുക്കുന്ന ചിത്രത്തിന് അനുയോജ്യമായ ചമയമാണ് രാജേഷ് നെന്മാറ ഒരുക്കിയിരിക്കുന്നത്.
പുരസ്കാരങ്ങള്‍ ഒന്നിനു പുറകേ ഒന്നായി നേടിയിട്ടുള്ള തിരക്കഥാകൃത്ത് അര്‍ഷാദ് ബത്തേരി, സംഗീതസംവിധായകന്‍ ബിജിബാല്‍, എഡിറ്റര്‍ രാജഗോപാല്‍, താരങ്ങളായ ജോയ് മാത്യു, അഞ്ജലി നായര്‍, സേതുലക്ഷ്മി, ഗൗരവ് മേനോന്‍, ആദിഷ് പ്രവീണ്‍... പ്രതിഭാ സംഗമം കൊണ്ട് ഏറെ അനുഗ്രഹീതമാണ് 'ചക്കരമാവിന്‍ കൊമ്പത്ത്'.

Post A Comment: