കൊച്ചി: അമ്മ പ്രസിഡന്റ് ഇന്നസെന്റിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയ്ക്കെതിരെ നടന്‍ ശ്രീനിവാസന്‍ രംഗത്ത്. ഇന്നസെന്റ് അങ്ങനെ പറയാൻ പാടില്ലായിരുന്നു. ചലച്ചിത്ര മേഖലയിൽ നടക്കാൻ പാടില്ലെന്ന് ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കുന്നുണ്ട്. ആ ചതിക്കുഴികളെ കുറിച്ച് തനിക്കറിയില്ലെന്നും ശ്രീനിവാസന്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അമ്മ നന്നായാലേ മക്കളും നന്നാകൂ. സിനിമാ സംഘടനകൾ ചിലർക്ക് ചില സാമ്പത്തിക സഹായം നൽകുന്നത് ഒഴിച്ച് നിർത്തിയാൽ മറ്റ് ഒന്നും ചെയ്യുന്നില്ലെന്നും ശ്രീനിവാസൻ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസിൽ ആരാണ് യഥാർഥ കുറ്റവാളിയെന്ന് പോലീസ് കണ്ടുപിടിക്കട്ടെ. കുറ്റകൃത്യം നടന്ന സ്ഥിതിക്ക് ഇനി അത് തടയാൻ നമ്മൾക്ക് പറ്റില്ലല്ലോ എന്നും ശ്രീനിവാസൻ ചോദിച്ചു.

ഇരിങ്ങാലക്കുടയിലെ വസതിയിൽ ഇന്നസെന്റ് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ നടത്തിയ പ്രസ്താവനയെ തള്ളിയാണ് ശ്രീനിവാസൻ രംഗത്തെത്തിയത്.

Post A Comment: