സംഗതി ഒരല്പം വില്ലത്തരമുള്ള റോളാണെങ്കിലും തിയേറ്ററില്‍നിന്ന് ഇറങ്ങിയപ്പോള്‍ പലരും പറഞ്ഞത് ആ തേപ്പുകാരിയെക്കുറിച്ചാണ്. 'ന്യൂജെന്‍സിനിടയില്‍ തരംഗമായ പ്രയോഗമായിരിക്കുകയാണ് തേപ്പുകാരി എന്ന പദം. 'തേപ്പുകാരി എന്ന പേരു പുറത്തു പോകുമ്പോള്‍ ആളുകള്‍ വിളിക്കാറുണ്ട്. സന്തോഷമുണ്ട്, കാരണം പ്രേക്ഷകര്‍ ആ കഥാപാത്രത്തെ സ്വീകരിച്ചു എന്നതിനുള്ള തെളിവാണല്ലോ. ഞാന്‍ സിനിമ കാണാന്‍ പോകുമ്പോള്‍ തേപ്പുകാരി ചേച്ചി എന്ന് പറഞ്ഞാണ് വിളിച്ചത്. ആ പേരു വിളിക്കുന്നതില്‍ എനിക്ക് വിഷമമൊന്നുമില്ല വിളിച്ചില്ലെങ്കില്‍ ആയിരുന്നു വിഷമം. കാരണം ആ ക്യാരക്ടര്‍ അത്രയ്ക്ക് സ്വീകരിച്ചതുകൊണ്ടല്ലേ അവര്‍ വിളിക്കുന്നത്. സന്തോഷം മാത്രമേയുള്ളു അതുകൊണ്ട്' സ്വാസിക പറയുന്നു.

Post A Comment: