തിരുവനന്തപുരം: കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ ആക്രമിക്കപ്പെട്ട യുവനടിയെ സമൂഹ മാദ്ധ്യമങ്ങളിലൂടെയും ദൃശ്യ മാദ്ധ്യമങ്ങളിലൂടെയും അപമാനിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ഡി.ജി.പിക്ക് ദേശീയ വനിതാ കമ്മീഷന്‍ കത്തയച്ചതായാണ് വിവരം. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ ഇടപെടല്‍.

ഒരു ചാനല്‍ പരിപാടിക്കിടെ നടിയുടെ പേര് പരാമര്‍ശിക്കുകയും അവരെ അപമാനിക്കുന്ന തരത്തില്‍ സംസാരിക്കുകയും ചെയ്ത നടന്‍ ദിലീപ്, നിര്‍മാതാവ് സജി നന്ത്യാട്ട്, സലീംകുമാര്‍, അജു വര്‍ഗീസ് എന്നിവര്‍ക്കെതിരെയാണ് പരാതി.
ഇക്കാര്യത്തില്‍ ഡി.ജി.പിയില്‍ നിന്നും മറുപടി കിട്ടിയതിന് ശേഷം പരാതിയില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.

നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്‍ ദിനേന്ദ്ര കശ്യപിനോട് ഇക്കാര്യത്തെ കുറിച്ച്‌ സംസാരിച്ചതായും അന്വേഷണം പൂര്‍ത്തിയായാല്‍ ഉടന്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് അദ്ദേഹത്തിനോട് നിര്‍ദ്ദേശിച്ചതായും വനിതാ കമ്മീഷന്‍ അംഗം സുഷമാ സാഹു പ്രതികരിച്ചു.
Creditz: dailyhunt


Post A Comment: