ബിജുക്കുട്ടന്‍ ചിരിക്കുട്ടനാവുന്നു;
'ചക്കരമാവിന്‍ കൊമ്പത്തി'ലൂടെ

മലയാള സിനിമാപ്രേക്ഷകര്‍ക്കും ചാനല്‍പ്രേക്ഷകര്‍ക്കും ഒരേപോലെ പ്രിയങ്കരനായ ബിജുക്കുട്ടന്‍ ഹാസ്യരസപ്രധാനമായ മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് 'ചക്കരമാവിന്‍ കൊമ്പത്ത്.' വാഴപ്പിള്ളി വേലായുധന്‍ എന്നു പേരായ കഥാപാത്രം, ചിത്രത്തില്‍ ചിരിയുടെ മാലപ്പടക്കം തന്നെ തീര്‍ക്കുന്നുണ്ട്.
'പോത്തന്‍വാവ'യിലൂടെയും 'ഛോട്ടാ മുംബൈ'യിലൂടെയുമെല്ലാം മലയാള സിനിമയിലെ അവിഭാജ്യഘടകമായി മാറിയ ബിജുക്കുട്ടന്‍റെ തികച്ചും വ്യത്യസ്തമായ വേഷമാണ് 'ചക്കരമാവിന്‍ കൊമ്പത്തി'ലേത്. ഒരേസമയം കല്യാണബ്രോക്കറും ജ്യോത്സനുമായ വാഴപ്പിള്ളി വേലായുധന്‍, ഉള്ളില്‍ പ്രണയം സൂക്ഷിക്കുന്ന നര്‍മരസികന്‍ കൂടിയാണ്.
ബ്രാന്‍ഡെക്സ് പ്രൊഡക്ഷന്‍സിന്‍റെയും ചിറയില്‍ ഫിലിംസിന്‍റെയും ബാനറില്‍ ജിംസണ്‍ ഗോപാലും രാജന്‍ ചിറയിലും ചേര്‍ന്നു നിര്‍മിച്ച്, അര്‍ഷാദ് ബത്തേരി രചിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടോണി ചിറ്റേട്ടുകളമാണ്. ചിത്രം ജൂലൈയില്‍ തിയേറ്ററുകളിലെത്തും.

Post A Comment: