പരസ്യകല 'എലി മീഡിയ';
'ചക്കരമാവിന്‍ കൊമ്പത്തി'ലൂടെ 
സുനീഷ് കെ സുകുമാരന്‍

വ്യത്യസ്തമായ പോസ്റ്ററുകളിലൂടെ സിനിമ പ്രേക്ഷകരിലേയ്ക്കു സംവേദിപ്പിക്കുന്നതില്‍ വിജയിച്ചിട്ടുള്ള എലി മീഡിയയാണ് ചക്കരമാവിന്‍ കൊമ്പത്തിന്‍റെ പരസ്യകല നിര്‍വഹിക്കുന്നത്. ഏഴ് ഭാഷകളിലേയ്ക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുള്ള ജോയ് മാത്യു ചിത്രമായ 'ഷട്ടറി'ലൂടെ ശ്രദ്ധേയമായ എലി മീഡിയയുടെ പോസ്റ്ററുകള്‍ ചക്കരമാവിന്‍ കൊമ്പത്തിന് വ്യത്യസ്ത പകരും. തീവ്രം, ഓം ശാന്തി ഓശാന, മിലി, മോസയിലെ കുതിരമീനുകള്‍, ഒരു മുത്തശി ഗദ തുടങ്ങി 30-ല്‍പ്പരം ചിത്രങ്ങള്‍ക്കുശേഷമാണ് എലി മീഡിയയുടെ സുനീഷ് കെ സുകുമാരന്‍, ചക്കരമാവിന്‍ കൊമ്പത്തിന് പബ്ലിസിറ്റി ഡിസൈനുകള്‍ ഒരുക്കുന്നത്. ഷട്ടറിന്‍റെ മറാഠിയടക്കമുള്ള ഇതരഭാഷാചിത്രങ്ങള്‍ക്കും സുനീഷ് കെ സുകുമാരന്‍ പബ്ലിസിറ്റി ഡിസൈനുകള്‍ ഒരുക്കിയിട്ടുണ്ട്. 
പരസ്യകലയ്ക്കു പുറമേ, കാമറ റെന്‍റല്‍ സ്ഥാപനമായ ഊപ്പര്‍കട്ടിന്‍റെ സാരഥികളില്‍ ഒരാളുമായ സുനീഷ് കെ സുകുമാരന്‍, 8 കെയില്‍ ചിത്രീകരിച്ച പ്രഥമ ഷോര്‍ട്ട്ഫിലിമായ 'ജാനകി'യുടെ സംവിധായകന്‍ കൂടിയാണ്. 'ചക്കരമാവിന്‍ കൊമ്പത്തി'ന്‍റെ ഹെലികാം ഷോട്ടുകള്‍ ഒരുക്കിയിരിക്കുന്നതും 'ഊപ്പര്‍കട്ട്' ആണ്.

Post A Comment: