കവി ശശിയായി മനോജ് ഗിന്നസ് എത്തുന്നു;
'ചക്കരമാവിന്‍ കൊമ്പത്തി'ല്‍ ചിരിപൂരം

'ബഡായി ബംഗ്ലാവി'ലൂടെ ചാനല്‍ പ്രേക്ഷകര്‍ക്കു പ്രിയങ്കരനായ പ്രമുഖ ഹാസ്യതാരം മനോജ് ഗിന്നസ്, 'ചക്കരമാവിന്‍ കൊമ്പത്ത്' സിനിമയില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുന്നു. ശശി എന്നു പേരായ നാടന്‍ കവിയുടെ വേഷത്തിലാണ് മനോജ് ഗിന്നസ് പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നത്. എഴുത്തില്‍ ഭ്രമം പിടിച്ച കവിയുടെ സംഭാഷണശകലങ്ങള്‍ തിയേറ്ററുകളില്‍ ചിരിപൂരമൊരുക്കും.
ബ്രാന്‍ഡെക്സ് പ്രൊഡക്ഷന്‍സിന്‍റെയും ചിറയില്‍ ഫിലിംസിന്‍റെയും ബാനറില്‍ ജിംസണ്‍ ഗോപാലും രാജന്‍ ചിറയിലും ചേര്‍ന്നു നിര്‍മിച്ച്, അര്‍ഷാദ് ബത്തേരി രചിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടോണി ചിറ്റേട്ടുകളമാണ്. ചിത്രം ജൂലൈയില്‍ തിയേറ്ററുകളിലെത്തും.

Post A Comment: