നവാഗതനായ പ്രവീൺ നാരായണൻ കഥ, തിരക്കഥ, സംവിധാനം നിർവഹിച്ചു DQ  ഫിലിംസ് നിർമിക്കുന്ന അങ്കരാജ്യത്തെ ജിമ്മന്മാർ  എന്ന ചിത്രത്തിൽ രൂപേഷ് പീതാംബരൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു, DR.റോണി, രാജീവ് പിള്ള, സുദേവ് നായർ, ശങ്കർ ഇന്ദുചൂഡൻ, എന്നിവർ രൂപേഷ്പീതാംബരനോടൊപ്പം പ്രധാന  കഥാപാത്രങ്ങളായി എത്തുന്ന അങ്കരാജ്യത്തിൽ ആനന്ദം സിനിമയിലെ ടീച്ചർ ആയി വന്നു രസിപ്പിച്ച  വിനീത കോശി ആണ്  നായികയാകുന്നത് ചിത്രത്തിന്റെ ഛായാഗ്രഹണം  
പ്രശസ്ത ക്യാമറാമാൻ
സുജിത് വാസുദേവിനോടൊപ്പം  അസ്സോസിയേറ്റ്  ആയിരുന്ന  ജിക്കു ജേക്കബ് പീറ്റർ ആണ് നിർവഹിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ 3 മാസങ്ങൾക്കു മുൻപ് നടൻ കുഞ്ചാക്കോ ബോബനും അനിൽ രാധേകൃഷ്ണ മേനോനും ചേർന്നു  പ്രകാശനം ചെയ്തിരുന്നു. പേര് കൊണ്ട്  ഇതിനോടകം തന്നെ  ശ്രദ്ധയാകർഷിച്ച  ജിമ്മന്മാരുടെ   ചിത്രീകരണം സെപ്റ്റംബർ മാസമാണ്
ആരംഭിക്കുന്നത് .
ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടില്ല

Post A Comment: