മലയാള സിനിമക്ക് കഴിഞ്ഞ വർഷം മുതൽ നല്ല കാലമാണ്. വലിയ വിജയങ്ങൾ കൈവരിക്കാൻ ഇപ്പോൾ ഇറങ്ങുന്ന മലയാള സിനിമക്ക് കഴിയുന്നുണ്ട്. പുലിമുരുകൻ 100 കോടി ക്ലബ്ബിലും മറ്റും എട്ടോളം ചിത്രങ്ങൾ നിലവിൽ 50 കോടി ക്ലബ്ബിലും ഇടംപിടിച്ചു കഴിഞ്ഞു.

ഇതെല്ലാം കൊണ്ട് തന്നെ നമ്മുടെ കേരളത്തിൽ പുതിയ തിയേറ്ററുകൾ വരുന്നതും പഴയത് പുതുകുന്നതും. എന്നാൽ ഇപ്പോൾ ഇതാ പാലക്കാടിലെ പ്രിയ തിയേറ്ററും പുതിയ രൂപത്തിൽ എത്തുവാൻ പോകുന്നു. പാലക്കാടിലെ ഏറ്റവും വലിയതും പഴക്കമേറിയതും ആയ തിയേറ്റർ അടിമുടി മാറി കഴിഞ്ഞു. ഏകദേശം ആയിരം പുഷ് ബാക്ക് സീറ്റ് വെച്ച് കഴിഞ്ഞു. ഇതിനുപുറമെ 4K & Dolby Atmos ആക്കിയിട്ടുണ്ട്.

Post A Comment: