ഫഹദിനോട് സത്യം പറയാത്ത നായിക


പറഞ്ഞുവരുന്നത് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ നായികയെ പറ്റിയാണ്. തനിനാടന്‍ ലുക്കാണെങ്കിലും നിമിഷ പഠിച്ചതും വളര്‍ന്നതും മുംബയിലാണ്.
മോഡലിംഗ് രംഗത്തും സജീവം. സിനിമ എന്ന മോഹം മനസ്സിലിട്ട് നിയോ ഫിലിം സ്ക്കൂളില്‍ കോഴ്സ് ചെയ്യവേയാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലേക്ക് പുതുമുഖ നായികയെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടത്. ഉടന്‍ തന്നെ അപേക്ഷിച്ചു. ഓഡിഷനെത്തിയപ്പോള്‍ കാഴ്ചയില്‍ കൊളളാം പക്ഷേ മലയാളം ഉച്ചാരണം സംവിധായകനെ ആശയക്കുഴപ്പത്തിലാക്കി.ഒടുവില്‍ അതു ശരിയാക്കാന്‍ പറഞ്ഞു. ഈ പോരായ്മ പരിഹരിച്ചാണ് നിമിഷ ഷൂട്ടിംഗിനെത്തിയത്.


ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകന്‍. സുരാജ് വെഞ്ഞാറമൂടും തുല്യപ്രാധാന്യമുളള വേഷത്തിലെത്തുന്നു. തന്‍റെ ഇഷ്ടതാരങ്ങളിലൊരാളാണ് ഫഹദെന്നും എന്നാല്‍ അക്കാര്യം ഇതുവരെ താരത്തോട് വെളിപ്പെടുത്തിയിട്ടില്ലെന്നും നിമിഷ പറയുന്നു. ലൊക്കേഷനില്‍ ഫഹദ് വലിയ സഹായിയാണെന്നും നിമിഷപറയുന്നു.

Post A Comment: