ജിംസണ്‍-രാജന്‍ കൂട്ടുകെട്ടില്‍
'ചക്കരമാവിന്‍ കൊമ്പത്ത്'

മലയാള സിനിമയ്ക്ക് പുതിയ രണ്ട് നിര്‍മാതാക്കള്‍ കൂടി. സംരംഭകജീവിതത്തില്‍ തങ്ങളുടേതായ സ്ഥാനമുറപ്പിച്ച രണ്ടു ചെറുപ്പക്കാരാണ് 'ചക്കരമാവിന്‍ കൊമ്പത്തി'ന്‍റെ നിര്‍മാണത്തില്‍ കൈകോര്‍ക്കുന്നത്. ബ്രാന്‍ഡെക്സ് പ്രൊഡക്ഷന്‍സിന്‍റെയും ചിറയില്‍ ഫിലിംസിന്‍റെയും ബാനറില്‍ ജിംസണ്‍ ഗോപാലും രാജന്‍ ചിറയിലും ചേര്‍ന്നു നിര്‍മിക്കുന്ന ചലച്ചിത്രം, ജൂലൈയില്‍ തിയേറ്ററുകളിലെത്തും.
മലയാളത്തനിമ ചോരാതെ വ്യത്യസ്തമായ സിനിമകള്‍ നിര്‍മിക്കുക എന്ന ലക്ഷ്യത്തിലാണ് ജിംസണും രാജനും മലയാളസിനിമാ നിര്‍മാണ രംഗത്തേയ്ക്കു കടന്നിരിക്കുന്നത്. അര്‍ഷാദ് ബത്തേരിയുടെ രചനയില്‍ ടോണി ചിറ്റേട്ടുകളം സംവിധാനം ചെയ്യുന്ന ചക്കരമാവിന്‍ കൊമ്പത്താണ് പ്രഥമ ചിത്രം.
തന്മാത്രയ്ക്കു ശേഷം മലയാളസിനിമയിലേയ്ക്കു തിരിച്ചെത്തുന്ന മീരാ വാസുദേവ്, അഞ്ജലി നായര്‍, ജോയ് മാത്യു, ഹരിശ്രീ അശോകന്‍, ബിജുക്കുട്ടന്‍, മനോജ് ഗിന്നസ്, ഇന്ദ്രന്‍സ്, കിഷോര്‍, ബിന്ദു പണിക്കര്‍, ഗൗരവ് മേനോന്‍, ഡെറിക് രാജന്‍, ആദിഷ് പ്രവീണ്‍ തുടങ്ങി വന്‍ താരനിരയുള്ള ചിത്രത്തിന്‍റെ സംഗീതവും പശ്ചാത്തലസംഗീതവും ബിജിബാല്‍ നിര്‍വഹിച്ചിരിക്കുന്നു. നര്‍മത്തിന്‍റെ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ ഈ കുടുംബചിത്രത്തില്‍ മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഹൃദ്യമാവുന്ന അഭിനയമുഹൂര്‍ത്തങ്ങളാണ് ഹൈലൈറ്റ്. മൂന്നു ഗാനങ്ങളുമുണ്ട്.

Post A Comment: