കൊച്ചി: നടിയും പള്‍സര്‍ സുനിയും വലിയ സുഹൃത്തുക്കളായിരുന്നെന്നും ഈ സൌഹൃദമാണ് അപകടത്തിന് കാരണമെന്നുമുളള ദിലീപിന്‍റെ വെളിപ്പെടുത്തല്‍ വിവാദമാകുന്നു. നടിയും സുനിയും തമ്മിലുളള സൌഹൃദത്തെക്കുറിച്ച് സംവിധായകന്‍ ലാലാണ് പറഞ്ഞതെന്ന വെളിപ്പെടുത്തലിനെതിരെ ലാല്‍ രംഗത്തെത്തി. അങ്ങനെ ആരോടും പറഞ്ഞിട്ടില്ളെന്ന് ലാല്‍ പറഞ്ഞു.

തന്‍െറ മകന്‍റെ സിനിമയിലാണ് നടി അഭിനയിച്ചിരുന്നത്. അതു മാത്രമാണ് ബന്ധം. നടിയും പള്‍സര്‍ സുനിയും തമ്മില്‍ സുഹൃത്തുക്കളാണോ എന്ന് തനിക്ക് അറിയില്ള. അങ്ങനെ അവരെ ഒരിടത്തും കണ്ടിട്ടുമില്ള. തീര്‍ത്തും അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് ദിലീപ് പറയുന്നതെന്നും ദിലീപിന്‍െറ ചാനല്‍ വെളിപ്പെടുത്തല്‍ കേട്ട് ഞെട്ടിയെന്നും ലാല്‍ പ്രതികരിച്ചു.

എനിക്ക് താല്‍പ്പര്യം സിനിമയോട് മാത്രമാണ്. എന്‍റെ മകനും സിനിമയിലാണ്. മകന്‍റെ സിനിമയില്‍ അഭിനയിക്കുന്പോഴാണ് ദൌര്‍ഭാഗ്യകരമായ സംഭവം ഉണ്ടായത്. നടി കാറു ചോദിച്ചപ്പോള്‍ നല്‍കി. അത്രമാത്രം. തന്‍റെ വീട്ടിലേക്കാണ് ആ കുട്ടി ആദ്യം എത്തിയത്. എല്ളാ പ്രശ്നവും എനിക്ക് ഒതുക്കി തീര്‍ക്കാമായിരുന്നു. ഇപ്പോള്‍ എന്‍റെ മകനും നടിയുമായി ബന്ധമുണ്ടെന്ന് ചിലര്‍ പറയുന്നു. ഇത് തീര്‍ത്തും അടിസ്ഥാന രഹതിമാണ്. ദിലീപിന്‍െറ വെളിപ്പെടുത്തല്‍ ഏത് സാഹചര്യത്തിലാണെന്നും അറിയില്ള. ഇതിന് പിന്നില്‍ എന്തെങ്കിലും ഗൂഢാലോചനയോ ലക്ഷ്യമോ ഉണ്ടോയെന്നും തനിക്ക് അറിയില്ള. ദിലീപിന്‍െറ വെളിപ്പെടുത്തല്‍ തീര്‍ത്തും തെറ്റാണെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു.

Post A Comment: