ഐ വി ശശി- സീമാ ദമ്പതികള്‍ പിരിയുന്നതായി സാമൂഹിക മാധ്യമങ്ങളിലൂടെ ചിലര്‍ പ്രചരിപ്പിച്ചിരുന്നു. ഈ വാര്‍ത്ത കേട്ടത് മുതല്‍ പലരും വിളിച്ച് അന്വേഷിക്കുന്നുണ്ടെന്നും ആരാണ് പ്രചരിപ്പിക്കുന്നതെന്ന് അറിയില്ലെന്നും ഐ വി ശശി. താനും സീമയും ഈ വാര്‍ത്തകളും ഫോണ്‍ വിളിച്ച് അന്വേഷിക്കുന്നതും കേട്ട് ചിരിക്കുകയാണെന്നും ഐ വി ശശി.
സോഹന്‍ റോയിക്കൊപ്പം ചേര്‍ന്ന് ബേണിംഗ് വെല്‍സ് എന്ന സിനിമയുടെ പണിപ്പുരയിലാണ് ഐ വി ശശി. കുവൈറ്റില്‍ ചിത്രീകരിക്കുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. ചെന്നൈയിലാണ് ഐ വി ശശി- സീമാ ദമ്പതികള്‍ താമസിക്കുന്നത്. യുവതാരങ്ങളെ കേന്ദ്രീകരിച്ച് വ്യാജ വിവാഹമോചന വാര്‍ത്തകളും ഗോസിപ്പുകളും പ്രചരിപ്പിക്കാറുണ്ടെങ്കിലും മലയാളത്തിലെ മുതിര്‍ന്ന സിനിമാ ദമ്പതിമാരെക്കുറിച്ച് ഇത്തമൊരു പ്രചരണം ആദ്യമാണ്. ഐ വി ശശിയുടെ മകന്‍ അനു ശശിയും ചലച്ചിത്ര രംഗത്താണ്. ഒപ്പം എന്ന സിനിമയില്‍ പ്രിയദര്‍ശന്റെ കോ ഡയറക്ടറായിരുന്നു അനു.
ഐ വി ശശിയുടെ പ്രധാന ചിത്രങ്ങളില്‍ നായികയായിരുന്ന സീമ അവളുടെ രാവുകള്‍ ഉള്‍പ്പെടെ മലയാള സിനിമയിലെ ധീരമായ പരീക്ഷണചിത്രങ്ങളുടെ ഭാഗമായിരുന്നു.

Post A Comment: