വ്യത്യസ്തമായ ദൃശ്യഭാഷയുമായി
'ചക്കരമാവിന്‍ കൊമ്പത്ത്';
ഛായാഗ്രഹണം ജോബി ജയിംസ്

ഓരോ ഫ്രെയിമിലും മലയാളിത്തം നിറഞ്ഞ ചിത്രമാണ് 'ചക്കരമാവിന്‍ കൊമ്പത്ത്'. ഈ ചിത്രത്തിലെ ഗൃഹാതുരതയുണര്‍ത്തുന്ന ദൃശ്യഭംഗി പ്രേക്ഷകര്‍ക്കു സമ്മാനിച്ചിരിക്കുന്നത് ജോബി ജയിംസ്. മലയാളത്തിന്‍റെ മണ്ണായ ഒറ്റപ്പാലത്തിന്‍റെ ദൃശ്യചാരുതയില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു ദൃശ്യാനുഭവം 'ചക്കരമാവിന്‍ കൊമ്പത്ത്' ഉറപ്പുനല്‍കുന്നു.
ഇത്തവണ ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിക്കുവാന്‍ ആദിഷ് പ്രവീണിനെ പ്രാപ്തനാക്കിയ 'കുഞ്ഞിദൈവം' എന്ന ചിത്രത്തിന്‍റെയും എന്‍.ജി റോഷന് ചമയത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത 'നവല്‍ എന്ന ജ്യുവല്‍' എന്ന ചിത്രത്തിന്‍റെയും ഛായാഗ്രാഹകനാണ് ജോബി ജയിംസ്. ഛായാഗ്രാഹകനെന്ന നിലയില്‍ ശ്രദ്ധേയനാകുന്ന ജോബി ജയിംസ് ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രം, മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടോണി ചിറ്റേട്ടുകളം സംവിധാനം ചെയ്തിരിക്കുന്നു.
ബ്രാന്‍ഡെക്സ് പ്രൊഡക്ഷന്‍സിന്‍റെയും ചിറയില്‍ ഫിലിംസിന്‍റെയും ബാനറില്‍ ജിംസണ്‍ ഗോപാലും രാജന്‍ ചിറയിലും ചേര്‍ന്നു നിര്‍മിച്ച ചിത്രത്തിന്‍റെ രചന പ്രമുഖ എഴുത്തുകാരന്‍ അര്‍ഷാദ് ബത്തേരിയുടേതാണ്.

Post A Comment: