സിനിമാ പ്രേമികള്‍ക്കിടയില്‍ ഏറെ കാത്തിരിപ്പുള്ള ദുല്‍ഖര്‍ സല്‍മാന്റെ അമല്‍ നീരദ് ചിത്രം ‘സിഐഎ: കൊമ്രേഡ് ഇന്‍ അമേരിക്ക’ തീയേറ്ററുകളിൽ എത്തി. ഇരുനൂറിൽ കൂടുതൽ തിയേറ്ററിൽ റിലീസ് ചെയ്ത ചിത്രം അമൽ നീരദിന്റെ മറ്റൊരു മുഖം കാട്ടി തരുന്നു. പതിവ് രീതികൾ മാറ്റി വെച്ച് അമൽ നീരദ് എന്നാൽ ആവശ്യത്തിനു മാസ്സ് ഒക്കെ ഉൾപ്പെടുത്തി ഒരു കിടിലൻ ഫാമിലി ത്രില്ലർ ആണ് സിഐഎ.

നാട്ടില്‍ നിന്ന് അമേരിക്കയിലെത്തുന്ന ഒരു സാധാരണക്കാരനായ പാലാക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്.ദുല്‍ഖറിനൊപ്പം സൗബിന്‍ ഷാഹിറും സംവിധായകന്‍ ദിലീഷ് പോത്തനും മുഖ്യവേഷങ്ങളില്‍ അഭിനയിക്കുന്നു. ഗോപി സുന്ദറിന്റേതാണ് സംഗീതവും പശ്ചാത്തല സംഗീതവും. ഗോപി സുന്ദർ വീണ്ടും കോപ്പി അടിച്ചു എന്ന് സോഷ്യൽ മീഡിയയിൽ ചർച്ച ആവുന്നുണ്ട് എന്നാലും സിനിമയുടെ ഫീൽ കൂട്ടാൻ അതും സഹായിച്ചിട്ടുണ്ട് . അമലിന്റെ സഹായി ആയിരുന്ന രണദിവെയാണ് സിനിമാറ്റോഗ്രഫി നിര്‍വഹിച്ചത്. അതിന് പ്രതേകം അഭിനന്ദനം അർഹിക്കുന്നു.

പിന്നെ ഇത് പോലെ ഉള്ള ഒരു ട്രാവലോഗ് മൂവി എടുക്കുമ്പോൾ അതിന്റെ സൗധര്യം ഒപ്പിയെടുക്കുമ്പോൾ അത് ആസ്വദിക്കാൻ കഴിയാത്തവർക്ക് ലാഗ് ആയി അനുഭവപ്പെടാം. എന്തൊക്കെ ആയാലും മലയാള സിനിമ ഇത് വരെ കാണാത്ത ലോകത്തിലേക്ക്‌ സിഐഎ കൊണ്ട് പോയി.

Rating : 3.5 / 5

Post A Comment: