Adventures Of Omanakuttan പരീക്ഷണ ചിത്രങ്ങൾ ഇഷ്ട്ടമാണോ?? എങ്കിൽ ഓമനക്കുട്ടന്റെ സാഹസിക ലോകത്തേക്ക് രണ്ട് രണ്ടര മണിക്കൂർ എല്ലാവര്ക്കും കടന്നു വരാം ആരാണ് ഓമനക്കുട്ടൻ?? എന്താണ് ഓമനക്കുട്ടന്റെ വരവിന്റെ ലക്ഷ്യം? ക്ലിന്റോണിയ എന്ന കമ്പനിയിലെ നമ്പർ വൺ എംബ്ലോയ് ആയ ഓമനക്കുട്ടൻ, സർവോപരി ഒരു നിഷ്കളങ്കൻ ഒരു പെണ്കുട്ടിയോട് തോന്നുന്ന പ്രണയം, കമ്പനി മാനേജരുടെ ഉപദേശം പിന്നെ ഒരു ഫോൺ കോൾ, ഓമനക്കുട്ടനെ അടിമുടി മാറ്റുന്നു തുടര്ന്ന് നടക്കുന്ന സംഭവങ്ങൾ കഥയെ മുമ്പോട്ട് കൊണ്ട പോകുന്നു ✔ മികച്ച ആദ്യ പകുതി + ഇന്റവൽ മനുഷ്യനെ കൺഫ്യൂസ് ആക്കി കൊല്ലുന്ന ഇന്റർവെൽ രണ്ടാം പകുതി കാണാനുള്ള ആകാംക്ഷ പ്രേക്ഷകരിൽ കൂടും എന്നത് ഉറപ്പ് ✔രണ്ടാം പകുതി അൽപ്പം ദൈർഘ്യത കൂടുതൽ ആയിരുന്നിട്ടും ക്ലൈമാക്സ് സസ്പെൻസിന് അതിനെ മറികടക്കാൻ സാധിച്ചു എന്ന് വേണം പറയാൻ ✔ ആസിഫ് അലി ഓമനക്കുട്ടൻ ആയി ശരിക്കും തകർത്തു എജ്ജാതി ഇമ്പ്രൂവ്മെന്റ് ആണ് ഭാവനയും ശരിക്കും കലക്കി അജൂവർഗ്ഗീസ്, സൈജൂ കുറുപ്പ് തുടങ്ങിയവർക്ക് സ്ക്രീൻ സ്പെയ്സ് കുറവായിരുന്നെങ്കിലും അവരുടെ റോൾ ഭംഗി ആയി ചെയ്തു പിന്നെ സിദ്ധീഖ് അത് പിന്നെ പറയണ്ട കാര്യം ഉണ്ടോ? ✔അഖിൽ ജോർജ്ജിന്റെ മികച്ച സിനിമാറ്റോഗ്രാഫി ✔ Rohith Vs അണ്ണാ ഇനിയും അണ്ണന് ഒരുപാട് ചെയ്യാൻ സാധിക്കും ഒരു തുടക്കക്കാരൻ എന്ന നിലയിൽ സംവിധാന മികവ് പ്രശംസനീയാർഹമാണ് പാട്ടുകൾ ഒന്നും മനസ്സിൽ തങ്ങി നടക്കുന്നതായിരുന്നില്ല!! ദൈർഘ്യത അൽപ്പം കൂടുതലായിരുന്നു (കുറച്ച് Trim ചെയ്താൽ നന്നായിരിക്കും) My Rating : 3.5/5 "അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ വ്യത്യസ്ത ഇഷ്ട്ടപ്പെടുന്നവർക്ക് വേണ്ടിയുള്ള ചിത്രമാണ് " ഇന്ന് തിയേറ്ററിൽ കാണാത്തവർ നാളെ ഡിവിഡി ഇറങ്ങുമ്പോൾ ഖേദിക്കും!!

Post A Comment: