Movie:-Adventures of omanakuttan

 Director:-#Rohith_vs

Actors:-#Asif_ali,#Bhavana..

Review:-


ഇതിന് മുൻപത്തെ ചിത്രങ്ങൾ കൊണ്ട്‌ നിങ്ങൾ ഈ സിനിമ കാണാതിരിക്കരുത്‌. നിങ്ങളെ തീയറ്ററിൽ എത്താതിരിക്കാനുള്ള കാരണം ഞാനാണെങ്കിൽ എന്നെ മറന്ന് നിങ്ങൾ ഈ സിനിമ കാണണം..:  അസിഫ്‌ അലി


സിനിമ കാണാനുള്ളവർ എത്രയും വേഗം കാണുക ഉടനെ തീയറ്റരിൽ നിന്ന് കാണുക : രൊഹിത്‌ വി എസ്‌


തീയറ്ററിൽ പോസറ്റീവ്‌ റെസ്പോൺസ്‌ കിട്ടിയ സിനിമയിലെ പ്രധാൻ നായകനും സംവിധായകനും പറഞ്ഞ വാക്കുകൾ ആണ് ഇത്‌ പ്രമോഷനിലെ പൊരായ്മ കൊണ്ടൊ അല്ലങ്കിൽ മറ്റുകാരണങ്ങൾ കൊണ്ടൊ സിനിമ പരാജയത്തിന്റെ വക്കിലായിരുന്നു. ഇവർ പറഞ്ഞ ഈ വാക്കുകൾ മതി ഒരു ശരാശരി സിനിമാ പ്രേമിയെ തീയറ്റരിൽ എത്തിക്കാൻ...


Cast & performance :-

           ഓമനകുട്ടൻ എന്ന ടൈറ്റൽ റോളിൽ ഗംഭിരമായ അഭിനയമാണ് ആസിഫ്‌ അലി കാഴ്ച വചിരിക്കുന്നത്‌. പല ഗെറ്റപ്പുകളിൽ ആസിഫ്‌അലി പ്രത്യക്ഷപെട്ടു. എല്ല ഗെറ്റപ്പുകളും ആസിഫ്‌ നന്നായി ചെയ്തു.

നിസംശയം പറയാം ആസിഫ്‌ അലിയുടെ കരിയർബെസ്റ്റ്‌ ഓമനക്കുട്ടൻ തന്നെയാണ്.

  പല്ലവി എന്ന നായികാകഥാപാത്രതെ ഭാവന അവതരിപ്പിച്ചു.വളരെ ഭംഗിയായിതന്നെ തന്റെ റോൾ ഭംഗിയായി അവതരിപ്പിച്ചു.സിനിമയുടെ മറ്റൊരു ഹൈലൈറ്റ്‌ ഭാവനയാണ്.അസിഫ്‌ ഭാവന കോംബിനേഷൻ വളരെ നന്നയിരുന്നു...

              സിദ്ദിഖിന്റെ മുതലാളി വേഷവും,  ഷാജോണിന്റെ പോലീസ്‌ വേഷവും,   ഷൈജുകുറുപ്പിന്റെ സുഹൃത് കഥാപാത്രവും വളരെ നന്നയിരുന്നു എല്ലവരും അവരുടെ വേഷം തന്മയത്തൊടെ അവതരിപ്പിച്ചു...


MUSIC 🎶 & BGM :-

                അരുൺ മുരളീധരൻ, ഡാൻ വിൻസെന്റ്‌ എന്നിവർ ചേർന്നു ഒരുക്കിയ ഗാനങ്ങൾ നന്നായിരുന്നു. ഡാൻ വിൻസെന്റ്‌ ഒരുക്കിയ പശ്ചാത്തല സംഗീതം

സന്ധർഭത്തിനോട്‌‌ ചേർന്നു നിന്നു...


Camera & choreography

                       മൈസുർ നഗരത്തിന്റെ ആഴത്തിൽ പതിഞ്ഞുള്ളരീതിയിൽ വളരെ മനോഹരമായാണ് അഖിൽ ജോർജ്ജ്‌ ചായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്‌. ഇന്റർവെൽ സിനൊക്കെ വളരെ മനോഹരമായി ചെയ്തു...


Overall Review

  ഓമനക്കുട്ടൻ എന്ന കഥാപാത്രത്തെ പിൻതുടരുകയാണ് സിനിമ. മലയാള സിനിമ ഇന്ന് വരെ കാണാത്ത ട്രീറ്റ്‌ മെന്റ്‌ ശൈലിയാണ് സംവിധായകൻ ഒരുക്കിയിരിക്കുന്നത്‌ സിനിമയിൽ ആകെയുള്ള പോരായ്മ ഒന്നാം ഭാഗതെ വേഗത കുറവാണ് പക്‌ഷെ അത്‌ കഥ ആവിശ്യപെടുന്നു... 



സിനിമയിൽ ഏറ്റവും എന്നെ ആകർഷിച്ചത്‌ ആസിഫ്‌ അലിയുടെ അഭിനയമാണ് അതുകൂടെ പരിഗണിച്ചുകൊണ്ട്‌ അൻജിൽ മൂന്നര മാർക്ക്‌ നൽകുന്നു...

Momo Rating = 3.5/5

Post A Comment: