മലയാള സിനിമയ്ക്ക് പുതുവസന്തം സ്യഷ്ടിച്ച് 2017-ൽ രണ്ടാമതൊരു ചിത്രം കൂടി 50 കോടി ക്ലബ്ബിലേക്ക്.നവാഗതനായ അനീഫ് അദേനി സംവിധാനം ചെയ്ത് പ്യഥ്യിരാജ്,ഷാജി നടേശൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള ആഗസ്റ്റ് സിനിമ നിർമിച്ച മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ്ഫാദറാണ് 50 കോടി ക്ലബ്ബിൽ പ്രവേശിക്കാനൊരുങ്ങുന്നത്.2017-ൽ 50 കോടി ക്ലബ്ബിൽ പ്രവേശിക്കുന്ന രണ്ടാമത്തെ ചിത്രമായിരിക്കും ദി ഗ്രേറ്റ്ഫാദർ.45 വർഷം നീളുന്ന മമ്മൂട്ടിയുടെ കരിയറിൽ ആദ്യമായാണ് ഒരു സിനിമ 50 കോടി ക്ലബ്ബിൽ പ്രവേശിക്കാനൊരുങ്ങുന്നത്.2017-ലെ ആദ്യ അമ്പത് കോടി ക്ലബ്ബ് കരസ്ഥമാക്കിയത് മോഹൻലാൽ നായകനായെത്തിയ മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രമാണ്

Post A Comment: