മലയാളം | U | 2 Hr 35 min |

   കുറച്ചു മാസങ്ങളുടെ ഇടവേളയിൽ വീണ്ടും ഒരവധിക്കാല ദിലീപ് ചിത്രം എത്തിയിരിക്കുന്നു. പതിവ് ദിലീപ് ചിത്രങ്ങളുടെ എല്ലാ ചേരുവകളടങ്ങിയ ചിത്രമാണെന്ന് വരുത്തുന്ന ട്രെയ്ലറും രണ്ടു ഗാനങ്ങളും ആണ് നേരത്തെ ചിത്രത്തിന്റേതായി പുറത്തിറങ്ങിയത്.
    Y.v രാജേഷ് തിരക്കഥ ഒരുക്കുന്ന ജോർജേട്ടൻസ് പൂരം സംവിധാനചെയ്യ്തിരിക്കുന്നത് കെ. ബിജു ആണ്.

കബഡി ചാമ്പ്യൻ മത്തായി വളർന്നുവരുന്ന കുട്ടികൾക്കായി നിർമ്മിച്ച പറമ്പ് കലഹരണത്തിൽ ശോഷിച്ചു മത്തായിപറമ്പ് ആവുകയും അവിടെ വേരുപിടിച്ചുവരുന്ന ജോര്ജും കൂട്ടുകാരുടെയും കഥയാണ് 2 മണിക്കൂർ 35 മിനുട്ടുകൾ ദൈർഘ്യമുള്ള ചിത്രം പറയുന്നത്.


ജോർജ് വടക്കൻ അഥവാജോർജ് മത്തായിപ്പറബ് എന്ന കേന്ദ്രകഥാപാത്രത്തെ പതിവ് മാനറിസങ്ങളോടെ ദിലീപ് അവതരിപ്പിച്ചു.
   മെർലിൻ എന്ന നായിക വേഷം രാജിഷാവിജയൻ മിതത്വത്തോടെ അവതരിപ്പിച്ചു.
    ചിത്രത്തിലെ മറ്റു വേഷങ്ങളിലെത്തുന്ന ഷറഫുദ്ധീൻ , വിനയ്ഫോർട്ട് , രഞ്ജിപണിക്കർ , ഹരീഷ് , ചെമ്പൻ വിനോദ്  , ടിജീ രവി എന്നിവരും തങ്ങളുടെ കഥാപാത്രത്തോട് നീതിപുലർത്തി.

    കൊച്ചു കൊച്ചു തമാശകൾ ഉൾപ്പെടുത്തി കണ്ടു മടുത്ത ഫാസ്ററ് നമ്പർ ചളികളും അശ്ലീലസംഭാഷണങ്ങളും ചിത്രത്തിലുണ്ട്.
    തൊഴിൽരഹിതനും പത്തുപൈസേടെ ഗുണമില്ലാത്ത നായകനെ പൊക്കിയടിക്കുന്നതും ഹീറോ പരിവേഷം നൽകുന്നതുമായ പതിവ് രീതിയെ പിന്തുടരുന്നു എങ്കിലും ജോർജേട്ടൻസ് പൂരം കടന്നു പോകുന്നത് വിവിധ ഹാസ്യസന്ദർഭങ്ങളിലൂടെ ആണ്.
    ജോർജിനും കൂട്ടുകാർക്കും ജോസപ്പേട്ടനും മത്തായിപ്പറമ്പിനോടുള്ള വൈകാരികമായ അടുപ്പം പ്രേക്ഷകരിലെത്തിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.
     ക്ലൈമാക്സിലെ കായികവിനോദത്തിന്റെ പൂർണമായ ആസ്വാദനത്തിനു പശ്ചാത്തലസംഗീതവും ക്യമറാഗിമ്മിക്കുകളും നല്ല പങ്കുവഹിക്കുന്നു.    ഛായാഗ്രഹണം ക്ലൈമാക്സ് രംഗങ്ങളിൽ മികച്ചുനിൽക്കുന്നു.  ഗോപിസുന്ദറിന്റെ ഗാനങ്ങൾ കൊള്ളാമായിരുന്നു. പശ്ചാത്തലസംഗീതം ക്ലൈമാക്സിൽ ഗംഭീരഫീൽ നൽകി.
ചിലയിടങ്ങളിൽ വലിച്ചു നീട്ടൽ അനുഭവപ്പെട്ടു, അത് തെല്ലു ബോറടിപ്പിച്ചു.

പതിവ് ദിലീപ് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ആരാധകർക്ക് ആവേശമുണർത്തുന്ന ഏതാനും പഞ്ചുകൾ ചിത്രത്തിലുണ്ട്.

നമ്മുടെ നാട്ടിലെ ചെറു മൈതാനങ്ങൾ അവിടങ്ങളിലെ സൗഹൃദകൂട്ടായ്മകൾ ഇന്ന് സംരക്ഷിക്കപ്പെടുന്നുണ്ടോ ?
ഈ കാര്യങ്ങളും ചിത്രം ചർച്ച ചെയ്യുന്നു

ചെറുപ്പക്കാർക്കും കുടുംബപ്രേക്ഷകർക്കും ഒരു പോലെ ആസ്വദിക്കാവുന്ന ഒരു ചിത്രം .

ഹാസ്യരംഗങ്ങളിലൂടെ നാട്ടുകാര്യങ്ങളും മറ്റും പറഞ്ഞു പോകുന്ന ആദ്യപകുതിയും കഥ വഴി മാറി വേറൊരു ദിശയിലേക്ക് സഞ്ചരിക്കുന്ന രണ്ടാം പകുതിയും പ്രതീക്ഷിത ക്ലൈമാക്സും ചേരുമ്പോൾ ജോർജേട്ടൻസ് പൂരം അവധിക്കാലം ആസ്വദിക്കാവുന്ന ഒരു എന്റെർറ്റൈനെർ ആകുന്നു .

RATING : 3 / 5

Post A Comment: