വിജയ് ആരാധകർക്ക് ഒരു സന്തോഷ വാര്‍ത്ത. വിജയ് പാടുന്നു. വിജയ് 61 ൽ ആണ് വിജയ് പാടുന്നത്. എആർ റഹ്മാൻ ആണ് ഗാനത്തിന്  സംഗീതം നല്‍കുന്നത്. അറ്റ്ലിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. അറ്റ്ലിയും വിജയും നേരത്തെ ഒന്നിച്ച തെരിയിലും വിജയ് പാടിയിട്ടുണ്ടായിരുന്നു. 

തെരിക്കു ശേഷം വിജയ് വീണ്ടും ആറ്റ്‌ലിയുടെ നായകനായി അഭിനയിക്കുകയാണ്. വിജയ് 61 എന്ന് താല്‍ക്കാലിക പേരില്‍ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയിലെ വിജയ്‌യുടെ മീശ പിരിച്ച ലുക്കാണ് പുറത്തുവന്നിരിക്കുന്നത്.24 വര്‍ഷങ്ങളായുള്ള കരിയറില്‍ ആദ്യമായി വിജയ്‌ 3 വേഷങ്ങളില്‍ അഭിനയിക്കുന്നു. അച്ഛനും 2 മക്കളുമായി. അച്ഛന്‍ വിജയ്‌യുടെ കഥാപാത്രത്തിന്റെ ജോഡിയാണ്‌ നിത്യമേനോന്‍.രണ്ട്‌ മക്കളുടെ നായികമാരാണ്‌ സമന്തയും കാജലും. ചിത്രം ദീപാവലി റിലീസ് ആകാനാണ് സാധ്യത. 

Stay tuned for more Updates

Post A Comment: