ആരാധകർ ആവേശത്തോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രം ദ് ഗ്രേറ്റ് ഫാദർ തിയറ്ററുകളിലെത്തി. എന്നാൽ ഇനി നിത്യാനന്ദ ഷേണായിയുടെ ഊഴമാണ്. അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെയും നോട്ടുകള്‍ അസാധുവാക്കിയതിന്റെ പിന്നാമ്പുറ കഥകൾപറയുന്ന മമ്മൂട്ടി- രഞ്ജിത് സിനിമ പുത്തൻ പണം. പരുക്കൻ വേഷത്തിലെത്തുന്ന നിത്യാനന്ദ ഷേണായി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

കള്ളപ്പണത്തിന്‍റെയും കള്ളക്കച്ചവടത്തിന്‍റെയും കഥയായിരിക്കും പുത്തന്‍ പണം പറയുന്നതെന്നാണ് റിപ്പോര്‍ട്ട്. കഥാപാത്രങ്ങളുടെ പൂർണതയ്ക്കായി ഏതറ്റംവരെയും പോകാൻ തയ്യാറുള്ള താരമാണ് മമ്മൂട്ടി. അതിനായി ഏത് ശൈലിയില്‍ സംസാരിക്കാനും നടൻ തയ്യാർ.  രാജമാണിക്യം, പ്രാഞ്ചിയേട്ടന്‍, പാലേരി മാണിക്യം, ചട്ടമ്പിനാട് തുടങ്ങിയ സിനിമകളിലെ കഥാപാത്രത്തിന്റെ സംസാരശൈലി ശ്രദ്ധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. പുതിയ ചിത്രമായ പുത്തന്‍പണത്തില്‍ കാസര്‍കോട് ശൈലിയിലാണ് മമ്മൂട്ടി എത്തുന്നത്.സിദ്ദിക്ക്, സായികുമാര്‍, സുരാജ്, മാമുക്കോയ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഓം‌പ്രകാശ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയുടെ സംഗീതം ഷഹബാസ് അമന്‍.

ചിത്രം വിഷു കൈനീട്ടമായി പ്രേക്ഷകർക്ക് മുമ്പിൽ എത്തും .

Post A Comment: