സോഷ്യൽമീഡിയയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ സന്തോഷ് പണ്ഡിറ്റ് മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നു. മലയാളിക്ക് ഇപ്പോള്‍ ഒരു മുഖവുരയുടെ ആവശ്യമില്ലാതെ തന്നെ തിരിച്ചറിയാന്‍ കഴിയുന്ന പേരാണ് സന്തോഷ് പണ്ഡിറ്റ്. രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് മലയാള സിനിമയുടെ മുഖ്യധാരയിലേക്ക് കടക്കുന്നത്.

നൂറുകോടി ക്ലബില്‍ ഇടംനേടിയ പുലിമുരുകനുശേഷം ഉദയ്കൃഷ്ണ്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തിലാണ് മമ്മൂട്ടിയ്‌ക്കൊപ്പം മുഴുനീള വേഷത്തില്‍ സന്തോഷ് പണ്ഡിറ്റ് എത്തുന്നത്.കാംപസ് പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ചിത്രത്തിൽ കൊളേജ് പ്രൊഫസറായി മമ്മൂട്ടി എത്തുന്നു. കുഴപ്പക്കാരായ കൊളേജ് വിദ്യാർഥികൾ പഠിക്കുന്ന കൊളേജ് കാംപസിലേക്ക് അതിലേറെ കുഴപ്പക്കരാനായ പ്രൊഫസർ എത്തുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം.സന്തോഷ് പണ്ഡിറ്റിനു പുറമേ ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ് ഗോപി, മുകേഷ്, മഖ്ബൂല്‍ സല്‍മാന്‍, സിജു ജോണ്‍, പാഷാണം ഷാജി, സുനില്‍ സുഗദ, കൈലാഷ്, കലാഭവന്‍ ഷാജോണ്‍, ക്യാപ്റ്റന്‍ രാജു തുടങ്ങി വന്‍താര നിരതന്നെയുണ്ട് ഈ ചിത്രത്തില്‍.

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സന്തോഷ് പണ്ഡിറ്റ് പറയുന്നത് മമ്മൂട്ടി എന്ന നടന്‍ ഒരതുല്യ പ്രതിഭയാണ്. അദ്ദേഹത്തിന്റെ അത്ര കലാപരമായ അറിവോ അനുഭവമോ എനിക്കില്ല. എന്നാലും പരിമിതികളില്‍ നിന്നു കൊണ്ടുതന്നെ അദ്ദേഹത്തോടൊപ്പം മുഴുനീള കഥാപാത്രം ഞാന്‍ സ്വപ്നം കണ്ടിരുന്നു. എന്തായാലും ഒരു മികച്ച തുടക്കം ആവാൻ ആശംസിക്കുന്നു.

Post A Comment: