യുവനടൻ ദുൽക്കർ സൽമാൻ അച്ഛനാകുന്നു. ദുൽക്കറിനും ഭാര്യ അമാലുവിനും കൂട്ടായി മൂന്നാമതൊരാൾ എത്തുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബത്തോട് അടുത്ത വൃത്തങ്ങൾ തന്നെയാണ് സൂചിപ്പിച്ചത്. നടനും ദുൽക്കറിന്റെ ബന്ധുവുമായ മക്ബൂൽ സൽമാന്റെ വിവാഹചടങ്ങിൽ ഇരുവരും വന്നപ്പോഴാണ് അടുത്ത ബന്ധുക്കൾക്കു പോലും ഇതു സംബന്ധിച്ച അറിവു ലഭിച്ചത്.

ഡിസംബർ 2011ലാണ് ദുൽക്കറും അമാലും വിവാഹിതരാകുന്നത്. ആര്‍ക്കിടെക്റ്റായിരുന്ന അമാലിന്റെ യഥാർഥ പേര് സുഫിയ എന്നാണ്. ദുൽക്കർ മലയാളസിനിമയിലെ മുൻനിര യുവനടന്മാരിൽ മുൻപന്തിയിലാണ്. മാത്രമല്ല യുവതാരങ്ങളിലും ഏറ്റവുമധികം ആരാധകരുള്ള താരവും ദുൽക്കർ തന്നെ. വളരെ കുറച്ച് സിനിമകളിലെ അഭിനയിച്ചിട്ടുള്ളൂ എങ്കിലും മികച്ച നടനുള്ള സംസ്ഥാന അവാർഡ് അടക്കമുള്ള പല പുരസ്കാരങ്ങളും ദുൽക്കർ ഇതിനോടകം നേടിയിട്ടുണ്ട്. 

Post A Comment: