കബാലി യുടെ മകളായി തകർത്തു അഭിനയിച്ച ധൻസിക മലയാളത്തിലേക്ക് അരങ്ങേറാൻ തയാറെടുക്കുന്നു. അതും ദുൽഖർ സൽമാനൊപ്പം. ദുൽഖർ - ബിജോയ് നമ്പ്യാർ ഒന്നിക്കുന്ന ചിത്രം സോളോയിൽ ആണ് ധൻസിക മലയാളി മനം കവരാൻ ഒരുങ്ങുന്നത്.

 ബോളിവുഡ് സംവിധായകന്‍ ബിജോയ് നമ്ബ്യാര്‍ സംവിധാനം ചെയ്യുന്ന ദുല്‍ഖര്‍ ചിത്രം സോളോ ജൂണ്‍ 23ന് തീയറ്ററുകളില്‍ എത്തും.
മലയാളം തമിഴ് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തില്‍ ആര്‍ത്തി വിഘ്നേശ്, ആന്‍ അഗസ്റ്റിന്‍ തുടങ്ങി അഞ്ച് നായികമാരുണ്ട്.
റൊമാന്റിക് ത്രില്ലര്‍ ആയ ചിത്രത്തില്‍ ബോളിവുഡ് താരം പ്രകാശ് ബെലവാടി മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കും.
വ്യത്യസ്തമായ കഥാപാത്രവുമായെത്തുന്ന ദുല്‍ഖറിനൊപ്പും മനോജ് കെ ജയന്‍ സിദ്ധാര്‍ത്ഥ് മേനോന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു.
 സോളോയിലെ ദുൽഖറിന്റെ ലുക്ക് ഇതിനോടകം തരംഗം ആയി കഴിഞ്ഞു. ഇതാണ് ദുല്‍ഖറിന്റെ പുതിയ കോലം. ജഡകെട്ടിയ മുടിയുമായി നില്‍ക്കുന്ന ഡിക്യുവിന്റെ പുതിയ വേഷം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

Post A Comment: