താരങ്ങൾ തമ്മിലുള്ള പിണക്കങ്ങൾക്കു ഒരു പഞ്ഞവുമില്ലാത്ത മേഖലയാണ് മലയാള സിനിമ.ചെറിയ താരങ്ങൾ തമ്മിലുള്ള പിണക്കം ആരും വക വെക്കാറില്ല,താര രാജാക്കന്മാർ ആയാലോ പിന്നെ അതാകും ചൂടുള്ള വാർത്ത.ചെറിയ കാര്യങ്ങൾക്കാകും പല പിണക്കങ്ങളും,പിന്നീട് മറ്റുള്ളവർ അറിഞ്ഞു വരുമ്പോൾ തന്നെ അത് പരിഹരിക്കപ്പെടാറുണ്ട്.ചില പിണക്കങ്ങൾ;വർഷങ്ങൾ വരെ നീളാറുണ്ട്

1971 Beyond Borders
മലയാളത്തിന്റെ നെടുന്തൂണുകളായ മമ്മൂട്ടിയും,മോഹൻലാലും പിണക്കത്തിൽ ആണെന്ന് ആണ് ഒടുവിലത്തെ റിപ്പോർട്ട്.കഴിഞ്ഞ ആഴ്ച ഗ്രേറ്റ് ഫാദറിനെ പറ്റി മോഹൻലാൽ മികച്ച അഭിപ്രായം പറഞ്ഞിരുന്നു.അതിനു പിന്നാലെയാണ് പിണക്കത്തിന് ആസ്പദമായ സംഭവം
മേജർ രവിയുടെ സംവിധാനത്തിൽ മോഹൻലാലിന്റ ഏവരും ഉറ്റു നോക്കുന്ന 1971 ബിയോണ്ട് ബോർഡേർഡിന്റെ ഡബ്ബിങ്ങുമായി ബന്ധപ്പെട്ടാണ് മോഹൻലാലും മമ്മൂട്ടിയും പിണക്കത്തിൽ ആകുന്നത്
The Great Father
തന്റെ സിനിമയിൽ ആമുഖം മമ്മൂട്ടിയുടെ ശബ്ദത്തിൽ വേണമെന്ന്  മേജർ രവിയുടെ ആഗ്രഹം ആയിരുന്നു, ചിത്രത്തിന്റെ ഡബ്ബിങ് പുരോഗമിക്കുന്ന സമയം ആയിരുന്നു..
മമ്മൂട്ടി ചിത്രം പുത്തൻപണത്തിന്റെയും,മോഹൻലാൽ ചിത്രത്തിന്റെയും ഡബ്ബിങ് നടക്കുന്ന ഒരേ സ്റ്റുഡിയോയിൽ വെച്ചായിരുന്നു.മമ്മൂട്ടിയോട്  ഇക്കാര്യം സംസാരിക്കുന്നതിനായി മോഹൻലാൽ പുത്തൻപണത്തിൻറെ   ബൂത്തിൽ എത്തി.അവിടെ മമ്മൂട്ടി ഉണ്ടായിരുന്നു
മോഹൻലാൽ മമ്മൂട്ടിയെ കണ്ടു കാര്യം ധരിപ്പിച്ചു.മമ്മൂട്ടി തന്റെ സ്വാഭാവിക ശൈലിയിൽ നിരസിക്കുകയാണ് ഉണ്ടായത്..വളരെ പ്രതീക്ഷയോടെ എത്തിയ മേജർ രവിക്കും അത് സങ്കടമായി
പുത്തൻപണം ഡബ്ബിങ് പൂർത്തിയാക്കി പോയ മമ്മൂട്ടി പിന്നീട് സമ്മതം മേജർ രവിയെ അറിയിച്ചു.തന്റെ ആഗ്രഹം പോലെ കാര്യങ്ങൾ നടന്നതിൽ മേജർ രവിക്ക് സന്തോഷം.മമ്മൂട്ടി വീട്ടിൽ പോയി ഏറെ ആലോചിച്ചതിനു ശേഷമാണ് സമ്മതം അറിയിച്ചതെന്ന് അണിയറയിലെ സംസാരം

പിന്നീട് മോഹൻലാൽ സ്റ്റുഡിയോയിൽ ഉണ്ടായിരുന്ന ദിവസം തന്നെയാണ് ചിത്രത്തിന്റെ ആമുഖം ഡബ്ബ് ചെയ്യാൻ മമ്മൂട്ടി സ്റ്റുഡിയോയിൽ എത്തിയത് ,കഴിഞ്ഞ ദിവസം നടന്ന പശ്ചാത്തലത്തിൽ മോഹൻലാൽ മമ്മൂട്ടിക്ക് മുഖം കൊടുക്കാതെ ഡബ്ബിങ് സ്ഥലത്തു നിന്നും അദ്ദേഹത്തിന്റെ ഫ്ലാറ്റിലോട്ട് മാറി.ഡബ്ബിങ് പൂർത്തിയാക്കിയ മമ്മൂട്ടി മോഹൻലാൽ മുകളിലെ ഫ്ലാറ്റിൽ ഉണ്ടെന്നു മനസിലാക്കി താൻ പോകുന്നു എന്ന് പറയാൻ ആളെ അയച്ചെങ്കിലും മോഹൻലാൽ വളരെ ക്ഷോഭത്തോടെ "അതിനു ഞാൻ എന്ത് വേണം" എന്ന് പറയുകയാണ് ഉണ്ടായത്.മോഹൻലാൽ വരില്ലെന്ന് മനസ്സിലാക്കിയ മമ്മൂട്ടി പിന്നീട് വീട്ടിലേക്ക് മടങ്ങി.

ദി ഗ്രേറ്റ് ഫാദർ എന്ന സിനിമ ഇറങ്ങിയത് മൂലം വിഷുവിനു റിലീസ് തീയതി വെച്ചിരിക്കുന്ന പുത്തൻപന്തിന്റെ  ഡേറ്റ് മാറ്റാൻ നിര്മാതാവിനോട്  ആവശ്യപെട്ടെങ്കിലും  അത് നിരസിച്ചതിന്റെ ദേഷ്യത്തിൽ ആണ് ആദ്യം ബീയോണ്ട് ബോർഡേഴ്സ് ഡബ്ബ് ചെയ്യില്ല എന്ന് പറഞ്ഞതെന്നും,പിന്നീട് ദേഷ്യം മാറിയപ്പോൾ സമ്മതം അറിയിച്ചു എന്നും  ആവ്യൂഹങ്ങൾ ഉണ്ട്
PuthanPanam Set

എം ടി,ഹരിഹരൻ കൂട്ടുകെട്ടിൽ പിറന്ന ബിഗ് ബജറ്റ് ചിത്രം പഴശ്ശിരാജയുടെ ശബ്‌ദം നൽകിയത് മോഹൻലാൽ ആയിരുന്നു ..തന്റെ ആവശ്യം നിരസിച്ചു കൊണ്ട് മറ്റുള്ളവരുടെ മുന്നിൽ വെച്ച് അപമാനിച്ചതാണ് മോഹൻലാലിനെ ചൊടിപ്പിച്ചത് 

Post A Comment: