ഈ ഈദ് സിനിമ പ്രേമികൾക്കും ഒരു ഉത്സവം ആണ്. ആരാധകർക്കും ഈ ഈദ് ഒരു  ആഘോഷമായിരിക്കും. യുവനായകന്മാർ നേർക്ക് നേർ മത്സരിക്കാൻ തയാറെടുക്കുകയാണ്. ബോളിവുഡ് സംവിധായകൻ ബിജോയ് നമ്പ്യാരും ദുൽഖർ സൽമാനും ഒന്നിക്കുന്ന ത്രില്ലർ സോളോ, പൃഥ്വിരാജ് ഇന്ദ്രജിത്ത് എന്നിവർ ഒന്നിക്കുന്ന മൾടിസ്റ്റാർ ചിത്രം ടിയാൻ , ദിലീഷ് പോത്തൻ ഫഹദ് ഫാസിൽ ഒന്നിക്കുന്ന തൊണ്ടിമുതലും ദൃക്‌സാക്ഷിയും ആണ് ഇപ്രാവശ്യത്തെ ഈദ് എത്തുന്നത്.


ബോളിവുഡിലും കോളിവുഡിലും തന്റേതായ ഇടംകണ്ടെത്തിയ ബിജോയ് നമ്പ്യാർ മലയാളത്തിലേക്ക്. ദുൽഖർ സൽമാനെ നായകനാക്കിയാണ് മലയാളികൂടിയായ ബിജോയ് തന്റെ ആദ്യമലയാളചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുന്നത്. സോളോ എന്നാണ് സിനിമയുടെ പേരിട്ടിരിക്കുന്നത്. പ്രണയം പ്രമേയമാകുന്ന ചിത്രം പ്രതികാര കഥയാണ് പറയുന്നത്.  ഇതുവരെ ഫസ്റ്റ് ലുക്ക് പോലും പുറത്തു വിട്ടിട്ടില്ല.


സൂപ്പർഹിറ്റ് ചിത്രമായ മഹേഷിന്റെ പ്രതികാരത്തിന് ശേഷം ദിലീഷ് പോത്തനും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും. സംവിധായകകുപ്പായം അഴിച്ച് വച്ച് രാജീവ് രവി ഈ ചിത്രത്തിന് കാമറ ചലിപ്പിക്കാനെത്തുന്നു എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. സൂരജ് വെഞ്ഞാറമൂട്, സൗബിൻ ഷാഹിർ, അലെൻസിയർ എന്നിവരാണ് മറ്റുതാരങ്ങൾ.


പൃഥ്വിരാജ് ഇന്ദ്രജിത്ത് എന്നിവർ ഒന്നിക്കുന്ന മൾടിസ്റ്റാർ ചിത്രം ടിയാൻ. മുരളി ഗോപിയുടെ തിരക്കഥയില്‍ കൃഷ്ണകുമാറാണ് ചിത്രത്തിന്റെ സംവിധാനം. ഇന്ദ്രജിത്തിനെ നായകനാക്കി േനരത്തെ കാഞ്ചി എന്ന ചിത്രമൊരുക്കിയ ആളാണ് കൃഷ്ണകുമാർ. ഷൈൻ ടോം, മുരളി ഗോപി, അനന്യ നായര്‍ തുടങ്ങിയവർ മറ്റുകഥാപാത്രങ്ങളാകുന്നു. ഗാനങ്ങള്‍ ഗോപി സുന്ദര്‍.

Post A Comment: