കർണാടകക്കു പിന്നാലെ ബാഹുബലി കേരള റിലീസും പ്രതിസന്ധിയിൽ ... വിഷുവിനു റിലീസ് ചെയ്ത മലയാള സിനിമകൾ മികച്ച രീതിയിൽ മുന്നോട്ടു പോവുമ്പോൾ ബാഹുബലി 2 റിലീസ് ചെയ്താൽ ഈ സിനിമകളെ ബാധിക്കും എന്നതിനാൽ 100 ൽ താഴെ തിയേറ്ററുകളെ ബാഹുബലിക്ക് അനുവദിക്കാനാവൂ എന്ന നിലപാടിൽ ആണ് തീയേറ്റർ അസോസിയേഷൻ .. തീയേറ്റർ അസോസിയേഷൻ പുതിയ പ്രസിഡന്റ് ദിലീപുമായി ബാഹുബലി 2 കേരള വിതരണക്കാർ ഇന്നലെ കൊച്ചിയിൽ വെച്ച് ചർച്ച നടത്തിയെങ്കിലും ഒന്നും തീരുമാനമായില്ല .. മികച്ച കളക്ഷനുമായി മുന്നോട്ടു പോവുന്ന ഗ്രേറ്റ് ഫാദർ , പുത്തൻ പണം , ടേക്ക് ഓഫ് ,സഖാവ് , ജോർജേട്ടൻസ് പൂരം ഇവയുടെ പ്രദർശനം നിർത്തി ബാഹുബലി 2 പ്രദര്ശിപ്പിക്കാനാവില്ലെന്ന നിലപാടിൽ ദിലീപ് ഉറച്ചു നിന്നു .. ഏതായാലും അവസാന തീരുമാനം മമ്മൂട്ടി എടുക്കട്ടേ എന്ന നിലപാടിൽ ആണ് ദിലീപ് ... ബാഹുബലി വിതരണക്കാർ വെള്ളിയാഴ്ച ഇക്കയുമായി ചർച്ച നടത്തുന്നുണ്ട് ..അതിലും തീരുമാനമായില്ലെങ്കിൽ രാജമൗലി നേരിട്ട് വന്നു ഇക്കയുമായി ചർച്ച നടത്തട്ടെ എന്ന നിലപാടിൽ ആണ് വിതരണക്കാർ ഏതായാലും കേരളക്കര പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബാഹുബലി 2 ന്റെ ഭാവി ഇനി ഇക്കയുടെ കയ്യിൽ ആണ് ..

Post A Comment: