എല്ലാസ്ത്രീകളും ഏതെങ്കിലും ഒരു തരത്തിലുള്ള ലൈംഗിക ചൂഷണത്തിനു വിധേയമാകാറുണ്ടെന്നും അങ്ങനെയുള്ള അനുഭവങ്ങൾ
ഉണ്ടായിട്ടില്ലാത്ത ഒറ്റ സ്ത്രീയെ പോലു തനിക്കറിയില്ലെന്നും
നടി പാർവ്വതി. മലയാള മനോരമയുടര ഒരു അഭിമുഖത്തിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ പാർവതി നടത്തിയത്.ഒരു കടയിൽ നിൽക്കുന്ന കൊച്ചു പെൺകുട്ടിയുടെ അടുത്തുവന്ന് മുണ്ടുപൊക്കിക്കാണിക്കുന്ന ആളുകൾ നമ്മുടെ നാട്ടിലുണ്ട്. അതിന്റെ ഒരു വകഭേദമാണ് സ്ത്രീകൾ വലുതാകുമ്പോഴും അനുഭവിക്കേണ്ടി വരുന്നത്. ലൈംഗിക ആവശ്യങ്ങൾ നമ്മോടു ഒരു മടിയിമില്ലാതെ തുറന്നു ചോദിക്കുന്നവർ എല്ലാ മേഖലയിലുമുണ്ട്. ഞാനും അങ്ങനെയുള്ള സാഹചര്യത്തിലൂടെ കടന്നുപോയിട്ടുണ്ട.്എന്റെ സുഹൃത്തുക്കളും അങ്ങനെതന്നെ. ഏതെങ്കിലും രീതിയിലുള്ള ലൈംഗിക ചൂഷണത്തിന് വിധേയമായിട്ടില്ലാത്ത ഒരു സ്ത്രീയെ പോലും ഇരുപത്തിയെട്ടു വര്ഷത്തെ ജീവിതത്തിനിടയിൽ ഞാൻ കണ്ടിട്ടില്ല. ഇതാണ് സത്യം. എത്രമാത്രം കഷ്ടമായ കാര്യമാണ്. പാർവതി പറഞ്ഞു. ആണിനെ തൃപ്തിപ്പെടുത്തേണ്ടവൾ മാത്രമാണ് സ്ത്രീ എന്ന നിലപാടിൽ സംസാരിക്കാത്ത ആകെ മൂന്ന് പുരുഷന്മാരെ മാത്രമേ ജീവിതത്തിൽ കണ്ടിട്ടുള്ളൂ. ലൈംഗിക അതിക്രമങ്ങൾ ഇനിയും നേരിടേണ്ടതായി വരും. പക്ഷേ സ്ത്രീകൾ വിഷമിച്ചിരിക്കേണ്ട കാര്യമില്ല. നമ്മൾ നമ്മുടെ ജോലിയും കാര്യവുമായി ഉറച്ച നിലപാടുകളോടെ മുന്നോട്ടു പോകുക. പാർവതി കൂട്ടിച്ചേർത്തു. വീട്ടിൽ തന്നെ പെൺകുട്ടികളെയാണ് കൂടുതൽ അച്ചടക്കം പഠിപ്പിക്കുക. എങ്ങനെ സ്ത്രീയെ ബഹുമാനിക്കണം എന്ന് മകനെ കൂടി പഠിപ്പിക്കണം. അച്ഛൻ എങ്ങനെയാണ് അമ്മയോടു പെരുമാറുന്നതെന്നു കണ്ടിട്ടാണ് മകനിൽ സ്ത്രീകളെ കുറിച്ചുള്ള കാഴ്ചപ്പാട് രൂപീകരിക്കപ്പെടുന്നത്. അതുകൊണ്ട് വീട്ടിൽ നിന്നു തന്നെ തുടങ്ങണം. വീട്ടിൽ മാത്രമല്ല, സ്കൂളുകളിൽ പോലും ടീച്ചർമാർ അറിഞ്ഞോ അറിയാതെയോ അച്ചടക്കം പഠിപ്പിക്കുന്നത് പെൺകുട്ടികളെ മാത്രമാണ്. പാർവ്വതിപറഞ്ഞു.

Post A Comment: