എം ടി വാസുദേവൻ നായരുടെ രണ്ടാമൂഴം സിനിമയാകുന്നുവെന്ന് വർഷങ്ങൾക്ക് മുമ്പേ പ്രചരിച്ചതാണ്. എന്നാൽ, കഴിഞ്ഞ ദിവസമാണ് ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്.ആയിരം കോടിയുടെ ചിത്രം. പക്ഷെ പണത്തൂക്കംകൊണ്ടുമാത്രമല്ല രണ്ടാമൂഴം എന്ന ചിത്രം വലിയ നേട്ടങ്ങള്‍ ഇന്ത്യന്‍ സിനിമയിലേക്ക് എത്തിക്കുമെന്നാണ് സംവിധായകന്‍റെ പ്രതീക്ഷ. 

 ഈ ആയിരം കോടി ചിത്രത്തിന് മോഹൻലാലിന്റെ പ്രതിഫലം അറുപത് കോടി എന്ന് അഭ്യൂഹങ്ങൾ പരക്കുന്നു. നടൻ മോഹൻലാൽ, നിർമാണം ബി ആർ ഷെട്ടി, സംവിധാനം പരസ്യനിർമ്മാതാവ് ശ്രീകുമാർ, സിനിമയുടെ പേര് മഹാഭാരതം. ഭീമനാകുന്ന മോഹൻലാലിന് അഭിവാദ്യങ്ങൾ അർപ്പിച്ച് നിരവധി പേർ രംഗത്തെത്തി. 

1000 കോടിയിൽ തയാറാവുന്ന ഈ ചിത്രം ഇന്ത്യൻ സിനിമ ചരിത്രം മാറ്റി എഴുതും എന്ന് ഉറപ്പാണ്. രണ്ടാമൂഴത്തിന്റെ ചലച്ചിത്രരൂപം 'മഹാഭാരത'ത്തിലൂടെ എം.ടി.വാസുദേവന്‍ നായരും മോഹന്‍ലാലും ഇന്ത്യയിലേക്ക് ഒാസ്കര്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷയെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. 

Stay tuned for Updates !

Post A Comment: