ബാഹുബലി രണ്ടാം പതിപ്പിന്റെ ആദ്യ പ്രദർശനം യുഎഇയിൽ നടന്നു. സിനിമ നിരൂപകൻ ഉമേർ സന്ധു എഴുതിയ ആസ്വാദനത്തിൽ ബാഹുബലി രണ്ടാം​ ഭാഗം അത്യുജ്ജ്വലം


സിനിമ ലോകം കാത്തിരിക്കുന്ന ബാഹുബലി രണ്ടാം ഭാഗത്തിന്റെ ആദ്യ പ്രദർശനം യുഎഇയിൽ നടന്നു. ഹോളിവുഡ് സിനിമകളുമായി കിടപിടിക്കുന്നതോ അതിന് മുകളിൽ ഉള്ള ഒരു സിനിമയോ ആയി ബാഹുബലി രണ്ടാം ഭാഗത്തെ വിലയിരുത്താമെന്നാണ് യുഎഇ,​യുകെ സെൻസർ ബോർഡ് അംഗമായ ഉമൈർ സന്ധു പറയുന്നത്. ഹാരി പോട്ടർ, ലോഡ് ഓഫ് റിങ്ങ്സ് എന്നീ ചിത്രങ്ങളോടാണ് ബാഹുബലി രണ്ടാം ഭാഗത്തെ ഉമൈർ സന്ധു ഉപമിച്ചിരിക്കുന്നത്. ബാഹുബലിയിലെ രണ്ടാം ഭാഗത്തിലെ ഓരോ സെക്കന്റുകളും പ്രേക്ഷകരെ വിസ്മയിപ്പിക്കുമെന്നും ആദ്യ റിവ്യുവിൽ പറയുന്നു.

ആദ്യ ഭാഗത്തിലെ പ്രകടനത്തേക്കാളും നടൻമാരെല്ലാം അത്യുജ്ജ്വല പ്രകടനമാണ് നായകൻ പ്രഭാസ് കാഴ്ചവെച്ചിരിക്കുന്നത് എന്നും നിരൂപകൻ പറയുന്നു. പ്രഭാസ് മാത്രമല്ല ചിത്രത്തിലെ എല്ലാ നടൻമാരും ഒന്നിനൊന്ന് മികച്ച് പ്രകടനമാണ് പുറത്തെടുത്തത് എന്നും സംവിധായകൻ വലിയൊരു സല്യൂട്ട് അർഹിക്കുന്നു എന്നും നിരൂപകൻ പറയുന്നു. രമ്യ കൃഷ്ണന്റേയും അനുഷ്കയുടെയും ശക്തമായ കഥാപാത്രങ്ങൾ ആസ്വാധകരുടെ മനസ്സിൽ നിന്നും ഒരിക്കലും മായില്ല എന്നും നിരൂപകൻ ഓർക്കുന്നു.


Post A Comment: