സിനിമാ പ്രേമികള്‍ക്കിടയില്‍ ഏറെ കാത്തിരിപ്പുള്ള ദുല്‍ഖര്‍ സല്‍മാന്റെ അമല്‍ നീരദ് ചിത്രം ‘സിഐഎ: കൊമ്രേഡ് ഇന്‍ അമേരിക്ക’ വൻ റിലീസിനായി ഒരുങ്ങിയിരിക്കുകയാണ്. സൂചനകൾ അനുസരിച്ച് 230+ തിയറ്ററുകളിൽ ചിത്രം എത്തും. ഇതുവരെ പുലിമുരുകനും ഗ്രേറ്റ് ഫാദറിനുമാത്രമേ കേരളത്തിൽ ഇരുനൂറിലധികം തിയറ്ററുകൾ കിട്ടിയിട്ടുള്ളൂ. സിനിമ മെയ് 5 ന് റിലീസ് ചെയ്യും.ഒരു ഫുള്‍ ലെങ്ത് അമല്‍ നീരദ് ചിത്രത്തില്‍ ദുല്‍ഖര്‍ ആദ്യമായാണ് നായകനാവുന്നത്. എന്നാല്‍ അമല്‍ നീരദിന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ നേരത്തേ അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്രസമുച്ചയമായ ‘അഞ്ച് സുന്ദരികളി’ലെ ‘അഞ്ച് സുന്ദരികള്‍’ എന്ന ഹ്രസ്വചിത്രത്തില്‍.ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സിഐഎ. അമല്‍ നീരദ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍സിന്റെ നാലാമത്തെ ചിത്രമാണിത്. നാട്ടില്‍ നിന്ന് അമേരിക്കയിലെത്തുന്ന ഒരു സാധാരണക്കാരനായ പാലാക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്.ദുല്‍ഖറിനൊപ്പം സൗബിന്‍ ഷാഹിറും സംവിധായകന്‍ ദിലീഷ് പോത്തനും മുഖ്യവേഷങ്ങളില്‍ അഭിനയിക്കുന്നു. ഗോപി സുന്ദറിന്റേതാണ് സംഗീതം. അമലിന്റെ സഹായി ആയിരുന്ന രണദിവെയാണ് സിനിമാറ്റോഗ്രഫി നിര്‍വഹിക്കുക.


യുവാക്കൾക്കിടയിൽ ഹരമായി മാറിയ ദുൽഖർ സൽമാന്റെ ഏറ്റവും വലിയ റിലീസ് ആയിരിക്കും സിഐഎ. പ്രണയവും പ്രതികാരവും രാഷ്ട്രീയവും എല്ലാം ഉള്ള ഒരു അഡാർ ഐറ്റത്തിനായി കാത്തിരിക്കാം. 

Post A Comment: