ദി ഗ്രേറ്റ് ഫാദറിനെ തകർക്കാൻ ഗൂഢ ശ്രെമം..


നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന,പൃഥ്വിരാജ് നിർമിക്കുന്ന "ദി ഗ്രേറ്റ് ഫാദറിന്റെ" ഏതാനും ചില രംഗങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ ലീക് ആയി
സിനിമയുടെ രംഗങ്ങൾ ലീക് ആയതിൽ സിനിമ ലോകം ഞെട്ടലോടെ കാണുന്നു.
സെൻസർ ബോർഡിന്റെ അംഗീകാരത്തിന് വേണ്ടിയുള്ള രംഗങ്ങൾ എന്ന വ്യാജേന ആണ് പ്രചരിക്കുന്നത് എങ്കിലും ഇത് ഡബ്ബിങ്ങിന് മുൻപുള്ള രംഗം ആണെന്ന് വ്യക്തമാണ്.ഡബ്ബിങ്ങിന് ശേഷമേ സെൻസർ ബോർഡിൽ സിനിമ എത്തുകയുള്ളൂ..മുൻപും ഈ രീതിയിൽ കുറച്ചു  സ്റ്റീൽസ് ലീക് ആയിരുന്നു.അന്ന് ഗ്രേറ്റ് ഫാദർ ടീം പ്രതികരിച്ചില്ല..
വെറും 700ൽ പരം ലൈക്കുള്ള (Kerala Culture & Life ) എന്ന പേജിൽ ആണ് ആദ്യം
വന്നത്
ഉന്നതരുടെ ഇടപെടൽ മൂലം പേജിൽ നിന്നും ലീക്കഡ് വീഡിയോ നീക്കം ചെയ്തിട്ടുണ്ടെങ്കിലും വാട്സാപ്പിൽ ഒറ്റ രാത്രി കൊണ്ട് വൈറൽ ആയി മാറി..
വീഡിയോ ലീക് ആയതിനെ പറ്റി ദി ഗ്രേറ്റ് ഫാദർ ടീം ഞങ്ങളോട് പ്രതികരിച്ചത് ഇങ്ങനെ

"ഇത് ലീക് ആയതിൽ ആരും വിഷമിക്കണ്ട..ഈ രംഗം ലീക് ആയതു കൊണ്ട് സിനിമയെ ഒരിക്കലും ദോഷമായി ബാധിക്കില്ല.. ഇത് വെറുമൊരു രംഗം മാത്രമാണ് (സോങ്ങിൽ ഉൾപ്പെടുത്തിയിട്ടുള്ള കുറച്ചു രംഗം)..എല്ലാവരും സംയംവനം പാലിക്കുക.സിനിമയുടെ വിജയത്തിന് വേണ്ടി പ്രാർത്ഥിക്കുക''..

റിപ്പോർട്ടർ: എങ്ങനെയായിരുന്നു ഇതറിഞ്ഞ ഫാൻസിന്റെ പ്രതികരണം.. ?
ഷാജിയേട്ടൻ :രാത്രി 12 മണിക്കൊക്കെ വിളിച്ചു അവർ കരയുകയായിരുന്നു. തമിഴ്നാട്ടിലൊക്കെ ഇങ്ങനെ സ്നേഹിക്കുന്ന ആരാധരെ കണ്ടിട്ടുള്ളൂ...ഇത്രയധികം മമ്മൂക്കാനെ സ്നേഹിക്കുന്നവർ ഉള്ളതിൽ നമുക്ക് വലിയ സന്തോഷം ഉണ്ട്.. ഈ ഭാഗം ഒരു പ്രമോഷൻ ആയിട്ടേ ഞങ്ങൾ കരുതുന്നുള്ളൂ.. ഇനി ഇതിനുവേണ്ട നടപടി എടുക്കും... 😘
_ഷാജിയേട്ടന്റെ വാക്കുകൾ_☝🏻☝🏻ദി ഗ്രേറ്റ് മോഷൻ പോസ്റ്ററും,ടീസറും എല്ലാം തരംഗം സൃഷ്ടിച്ചിരുന്നു.
ഒരു പുതുമുഖമായ സംവിധായകന് കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യം ആണ് ഇപ്പോൾ ഈ സിനിമയ്ക്കു കിട്ടിക്കൊണ്ടിരിക്കുന്ന അംഗീകാരം.മമ്മൂട്ടിയുടെ സ്റ്റൈലൻ ലുക്കിലൂടെ ചെറുപ്പക്കാർക്കിടയിൽ തരംഗം സൃഷ്ട്ടിക്കാൻ കഴിഞ്ഞു ഈ സിനിമക്ക്..

ഇനി എണ്ണപ്പെട്ട ദിവസങ്ങൾ മാത്രം അവശേഷിക്കെ ഈ തരത്തിൽ ഉള്ള സൈബർ ആക്രമണങ്ങൾ സിനിമ റിലീസിന്  മുൻപേ നേരിടേണ്ടി വന്നതിന്റെ നടുക്കത്തിലാണ് സിനിമ ലോകം
സിനിമ പ്രേമികളെയും,ആരാധകരെയും ഒരുപോലെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിക്കൊണ്ട് ഗ്രേറ്റ് ഫാദർ ഈ വരുന്ന 31നു കളത്തിൽ എത്തും.
ആരാധകരുടെ ഭാഷയിൽ പറഞ്ഞാൽ ഒരു മുട്ടൻ അഡാർ ഐറ്റം തന്നെ ആയിരിക്കും 'ദി ഗ്രേറ്റ് ഫാദർ'സൗത്ത് ലൈവ് എന്ന ന്യൂസ് ചാനലിന്റെ റിപ്പോർട്ട്Post A Comment: