സണ്ണി ലിയോണ്‍ മലയാളത്തിലേക്ക്, നായകന്‍ മോഹന്‍‌ലാല്‍ - ബോളിവുഡ് സുന്ദരിയുടെ പ്രതിഫലം അഞ്ചുകോടി!
ബോളിവുഡ് സുന്ദരി സണ്ണി ലിയോൺ മലയാളത്തിലേക്ക് എസ്ത്തുമെന്ന് റിപ്പോര്‍ട്ട്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന മോഹന്‍‌ലാല്‍ ചിത്രം വില്ലനില്‍ ഹോളിവുഡ് ഐറ്റം ഡാൻസറായിട്ടാണ് സണ്ണി എത്തുന്നതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

ചിത്രത്തിന്റെ അണിയറ പ്രവർത്തകർ സണ്ണിയുമായി ആദ്യഘട്ട ചർച്ച പൂർത്തിയാക്കി. പതിനഞ്ച് മിനിറ്റ് നീണ്ടു നിൽക്കുന്ന ഐറ്റം ഡാൻസിനായി അഞ്ചു കോടി രൂപ പ്രതിഫലമാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ വിമാന ചാർജും, ഹോട്ടൽ വാടകയും നല്‍കേണ്ടിവരും.

അധോലോകത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ ഈ ഐറ്റം ഡാൻസിനു നിർണായക സ്വാധീനമുണ്ട്. അതിനാലാണ് സണ്ണിയെ തീരുമാനിച്ചതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
ബോളിവുഡ് താരത്തിന്റെ ഡേറ്റും സൌകര്യവും നോക്കിയായിരിക്കും ഷൂട്ടിംഗ് നിശ്‌ചയിക്കുക. ആവശ്യമെങ്കിൽ മുംബെയിൽ വച്ചും പാട്ട് ചിത്രീകരിക്കുന്നതിനാണ് അണിയറ പ്രവർത്തകർ ഒരുങ്ങുന്നത്.


Credits:m.dailyhunt.in

Post A Comment: