ദുല്‍ഖര്‍ സല്‍മാന്റെ കോമറേഡ് ഇന്‍ അമേരിക്ക (സിഐഎ) എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ എത്തി. പൊലീസിന്റെ മുഖത്തു നോക്കി ഒരു കലക്കൻ ഡയലോഗും പറഞ്ഞ് മുണ്ടുമടക്കിക്കുത്തി കോളജിന്റെ വരാന്തയിലൂടെ നടന്നു പോകുന്ന ദുൽഖർ സൽമാനെ കണ്ട ത്രസിപ്പിലാണ് എല്ലാവരും.ഇടിയുടെ പൊടിപൂരവുമായാണ് സഖാവ് എത്തുന്നത് എന്ന സൂചനയാണ് ടീസറില്‍ നിന്നും ലഭിക്കുന്നത്. 

എന്നാൽ ടീസർ ഇറങ്ങി മണിക്കൂറുകൾ കഴിയുമ്പോൾ മലയാളികൾ ഇരുകൈകളും നീട്ടി സ്വീകരിച്ചു. റെക്കോഡ് വ്യൂസ് ആണ് ടീസറിന്. ഇത് വൈറൽ ആകുകയാണ്. 10 മണിക്ക് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട ടീസർ ഇതിനോടകം 11 ലക്ഷം പേർ കണ്ടു. വെറും  പതിനൊന്ന് മണിക്കൂറിൽ.  ദുൽഖറിന്റെ സ്റ്റൈലിനും ഡയലോഗിനുമൊപ്പം പ്രേക്ഷകരിലേക്ക് അത്രയേറെ ത്രസിപ്പോടെ ടീസറിനെയെത്തിച്ചത് അതിന്റെ പശ്ചാത്തല സംഗീതം കൂടിയാണ്. ഗോപി സുന്ദറാണ് പശ്ചാത്തല സംഗീതം.


Teaser :


Post A Comment: