സിങ്കം 3 ,നടിപ്പിൻ നായകൻ   സൂര്യ മിന്നി തിളങ്ങിയ ചിത്രം.സിംഗം പരമ്പരയിലെ അടുത്ത ഹിറ്റ് ആകും എന്ന് ഉറപ്പിച്ച പറയാവുന്ന സിനിമ.ഒരു മുഴുനീള ആക്ഷൻ ത്രില്ലെർ ആയ ഈ സിനമയിൽ സൂര്യയുടെ തകര്പ്പന് ആക്ഷൻ രംഗങ്ങൾ പ്രേക്ഷകരെ രസിപ്പിച്ചു.അനുഷ്ക ഷെട്ടിയും ശ്രുതി ഹസ്സനും നായികമാരായി എത്തിയെങ്കിലും ശ്രുതി ഹസ്സന്റെ കഥാപാത്രം എന്തിനോ വേണ്ടി തിളച്ച സാംബാർ ആയി തോന്നി .

പോലീസ് കമ്മീഷണർ കൊലപ്പെടുത്തിയ പിന്നിൽ നിഗൂഢതകൾ അന്വേഷിച്ച എത്തുന്ന ദുരൈ സിംഗം പിന്നീട് കഥയിലെ പ്രദാന വില്ലിൻ കഥാപാത്രത്തിനെ അവതരിപ്പിക്കുന്ന താക്കൂർ അനൂപ് സിങ്ങുമായി ഏറ്റുമുട്ടുന്നു.

മുഴുനീളം രസിപ്പിക്കാൻ കഴിഞ്ഞെങ്കിലും സൂരിയുടെ(Soori)  കോമഡിക്ക്  ചിരിപ്പിക്കാൻ കഴിഞ്ഞില്ല.പാട്ടുകളുടെ എണ്ണം കൂടിയ പോലെ തോന്നിയെങ്കിലും സൂര്യ ഫാൻസ്‌ ഇതെല്ലാം
ആഘോഷമായി .എന്തായാലും സൂര്യയുടെ അടുത്ത ഹിറ്റ് ആകും സിംഗം 3  എന്ന് ഉറപ്പ് പറയാം, കാരണം മാസ്സ് സീനുകൾ അത്ര അധികം കൈ അടി നേടി .ഇടയ്കിടക് ഒരുപാട് നല്ല മെസ്സേജുകളും സിനിമ പ്രേക്ഷകർക് സമ്മാനിക്കുന്നു .

Post A Comment: