ഇവിടെ 2017ൽ റിലീസ് ചെയ്ത  മലയാള സിനിമകളെ കുറിച്ചുള്ള വിവരങ്ങൾ എല്ലാം  ലഭ്യമാണ്.  2017 അവസാനം വരെ എപ്പോഴും പേജ് അപ്ഡേറ്റ് ആയി കൊണ്ടേ ഇരിക്കും. 


1  -  കാട് പൂക്കുന്ന നേരം
                                          


ഡോ. ബിജു സംവിധാനം ചെയ്ത കാട് പൂക്കുന്ന നേരം തീയേറ്ററുകളിലേക്ക് എത്തുന്നു. റിമാ കല്ലിങ്കല്‍, ഇന്ദ്രജിത്ത് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം ചലചിത്രമേളകളിലൂടെ ശ്രദ്ധ നേടിക്കഴിഞ്ഞു. 

Release date : 6 January 2017

2  -  കവിയുടെ ഒസ്യത്ത്ചലച്ചിത്ര നിരൂപകനും സംവിധായകനുമായ വിജയകൃഷ്ണന്‍ രചിച്ച ‘ഒസ്യത്ത്’ എന്ന നോവല്‍ ‘കവിയുടെ ഒസ്യത്ത്’ എന്ന പേരില്‍ ചലച്ചിത്രമാകുന്നു. ആനന്ദപൂര്‍ണ്ണമായ ഒരു കൂടുംബാന്തരീക്ഷത്തില്‍, അപ്രതീക്ഷിതമായി ഉണ്ടാകുന്ന പൊട്ടിത്തെറി സഹോദരന്മാരെ തമ്മില്‍ അകറ്റുന്നതാണ് കഥ.കൊച്ചുപ്രേമന്‍, അരുണ്‍ നായര്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഭാഗ്യലക്ഷ്മി, സംഗീതമോഹന്‍, മീനാകൃഷ്ണ, ഗായത്രി, കുളപ്പുള്ളി ലീല, വിന്ദുജ വിക്രമന്‍ എന്നിവരഭിനയിക്കുന്നു.

Release date : 6 January 2017


3 -  ഗോഡ്സെവിനയ് ഫോര്‍ട്ട് വ്യത്യസ്തമായ കഥാപാത്രമായി എത്തിയ ഗോഡ്‌സെ ടി.എന്‍.പ്രകാശിന്റെ ഗാന്ധിമാര്‍ഗം എന്ന കഥയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഗോഡ്‌സെയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോയ് മാത്യു, മാമുക്കോയ, ഇന്ദ്രന്‍സ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

Release date : 7 January 2017

4 - ജോമോന്റെ സുവിശേഷങ്ങൾ


സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 2017 ൽ പുറത്തിറങ്ങുന്ന മലയാള ചലച്ചിത്രമാണ് ജോമോന്റെ സുവിശേഷങ്ങൾ[2]. ഇഖ്‌ബാൽ കുറ്റിപ്പുറം രചന നിർവഹിച്ചിരിക്കുന്ന ഈ ചലച്ചിത്രത്തിൽ ദുൽഖർ സൽമാൻ, മുകേഷ്, അനുപമ പരമേശ്വരൻ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്[3][4]. ഐശ്വര്യ രാജേഷ്, വിനു മോഹൻ ഇന്നസെന്റ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. 

Release Date : 19 January 2017

5 - മുന്തിരിവള്ളികൾ തളിർക്കുമ്പോൾമോഹൻലാൽ കേന്ദ്രകഥാപാത്രമായി 2017 പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ[2]. ജിബു ജേക്കബ് സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സോഫിയ പോൾ ആണ്[3]. വി.ജെ.ജെയിംസിന്റെ പ്രണയോപനിഷത്ത് എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്ക്കാരമാണ് ഈ ചലച്ചിത്രം. മീന നായികയാകുന്ന ഈ ചിത്രത്തിൽ അനൂപ് മേനോൻ, അലൻസയർ ലേ ലോപസ്, നേഹ സക്സെന തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സിന്ധുരാജ് ആണ് തിരക്കഥ രചിച്ചിരിക്കുന്നത്.

Release Date : 20 January 2017

6 - ഫുക്രി 


ജയസൂര്യയെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഫുക്രി.അനു സിത്താരയും പ്രയാഗാ മാര്‍ട്ടിനുമാണ് ചിത്രത്തിലെ നായികമാര്‍. മുഴുനീള ഹാസ്യചിത്രമായ ഫുക്രിയില്‍ ലാലും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ലക്കി എന്ന് പേരുള്ള അനാഥനെയാണ് ജയസൂര്യ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

Release Date: 3 February 2017


7 - എസ്ര 

നവാഗതനായ ജയ് കെ സംവിധാനം ചെയ്യുന്ന സിനിമയാണ് എസ്ര എന്ന ഹൊറര്‍ ചിത്രം. രജ്ഞന്‍ എബ്രഹാമിനെ അവതരിപ്പിച്ച പൃഥ്വിരാജ് തന്റെ കഥാപാത്രം മികവുറ്റതാക്കി. തമിഴ്, തെലുങ്ക് സിനിമകളില്‍ തിളങ്ങുന്ന പ്രിയ ആനന്ദിന്റെ ആദ്യ മലയാള സിനിമ എന്ന പ്രത്യേകതയും എസ്രയ്ക്കുണ്ട്. എസിപി ഷഫീര്‍ അഹമ്മദ് എന്ന കഥാപാത്രം അവതരിപ്പിച്ച ടോവിനോ തോമസും തന്റെ കഥാപാത്രത്തെ ഭദ്രമാക്കി. വിജയ രാഘവന്‍, പ്രതാപ് പോത്തന്‍, ബാബു ആന്റണി, അലന്‍സിയര്‍ ലെ ലോപസ്, സുദേവ് നായര്‍, സുജിത്ത് ശങ്കര്‍, ആന്‍ ശീതള്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്.


Release Date : 10 February 20178 - സ്വയം 

ജര്‍മ്മനിയില്‍ സെറ്റില്‍ ചെയ്ത എബി- ആഗ്നസ് ദമ്പതികളുടെ പത്തുവയസ്സുള്ള മകന്‍ മെറോണ്‍ ഓട്ടിസം ബാധിതനാണ്. മകനുവേണ്ടി ജീവിക്കുന്ന ആഗ്നസ് അവന്റെ ഫുട്‌ബോള്‍ കമ്പം വളര്‍ത്തിയെടുക്കുന്നു. ഓട്ടിസം, ഫുട്‌ബോള്‍, ആയൂര്‍വ്വേദം എന്നിവയെ കോര്‍ത്ത് ആര്‍ ശരത് ഒരുക്കുന്ന ചിത്രമാണ് 'സ്വയം.' ആഗ്നസിനെ ലക്ഷ്മി പ്രിയാമേനോനും മെറോണിനെ മാസ്റ്റര്‍ നിമയും ശങ്കരന്‍ വൈദ്യരെ മധുവും കഷായം കൃഷ്ണന്‍കുട്ടിയെ നന്ദുവും നാരായണന്‍കുട്ടിയെ മുന്‍ഷി ബൈജുവും ജോണിയെ കെ.സി. ബേബിയും ജലജയെ ബിന്ദുകൃഷ്ണയും അവതരിപ്പിക്കുന്നത്

Release Date :  17 February 2017

9 - ആറടി

ജാതിരാഷ്ട്രീയത്തിന്റെ നോവുകളും തിരിച്ചറിവുകളുമാണ് 'ആറടി' എന്ന സിനിമ പങ്കുവയ്ക്കുന്നത്. സ്വാതന്ത്യ്രസമരസേനാനിയും ഗാന്ധിയനും സംസ്കൃത പണ്ഡിതനുമായ കുഞ്ഞിക്കോരു മാഷിന്റെ മൃതശരീരവുമേന്തി ആറടി മണ്ണിലേക്കുള്ള യാത്രയിലൂടെ ഭാരതത്തിന്റെ വര്‍ത്തമാനപരിസരത്തെ അടയാളപ്പെടുത്തുകയാണ് സിനിമ.അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ ഏറെ പ്രശംസനേടിയ 'ആറടി' എന്ന മലയാള സിനിമ സംവിധായകന്‍ സജി പാലമേൽ 

Release Date : 17 February 2017

10 - എബി


ഒരുമികച്ച ഫീൽ ഗുഡ് മോട്ടിവേഷനൽ സിനിമയാണ് എബി. പറക്കാൻ വേണ്ടി ജീവിക്കുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിന്റെ കഥ പറയുന്ന ചിത്രം.സംവിധായകനായ ശ്രീകാന്ത് മുരളി തന്റെ കന്നിചിത്രം മനോഹരമായി തന്നെ ഒരുക്കിയിരിക്കുന്നു.എബിയായെത്തിയ വിനീത് ശ്രീനിവാസൻ മികച്ചു നിന്നപ്പോൾ വിനീതിന്റെ കുട്ടിക്കാലം അവതരിപ്പിച്ച വസുദേവ് എന്ന കുട്ടിയുടെ പ്രകടനം അതിമനോഹരമായിരുന്നു. 


Release Date  : 23 February 2017

11 - വീരം 


മലയാളത്തിൽ ഏറ്റവുമധികം നിർമ്മാണച്ചെലവുള്ള ചിത്രം എന്ന വിശേഷണവുമായി എത്തിയ ജയരാജ് ചിത്രം വീരം. ഹിന്ദി, ഇംഗ്ലീഷ്, മലയാളം ഭാഷകളിലായി ഒരുക്കിയ ചിത്രത്തിലെ, ഇംഗ്ലീഷ് പതിപ്പിലെ 'വി വിൽ റൈസ്...' എന്ന പാട്ടാണ് ഓസ്‌കാർ പട്ടികയിലേക്ക് കടന്നിരിക്കുന്നത്മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമാണ് വീരം. മുപ്പത്തി അഞ്ച് കോടി മുതൽ മുടക്കിൽ നിർമ്മിക്കുന്ന വീരത്തിന്റെ തിരക്കഥയും സംവിധാനവും ജയരാജ് ആണ്. ഷേക്സ്പിയർ നാടകങ്ങളിലെ നിഗൂഢ കഥാപാത്രമായ മാക്‌ബത്തിനെയും വടക്കൻ പാട്ടിലെ ചതിയൻ ചന്തുവിനെയും ഒന്നിപ്പിക്കുന്നതാണ് ചിത്രപശ്ചാത്തലം. ചിത്രത്തിൽ ചതിയൻ ചന്തുവായെത്തുന്നത് ബോളിവുഡ് താരമായ കുനാൽ കപൂറാണ്. ചിത്രത്തിന്റെ പിന്നണിയിൽ ഹോളിവുഡ് - ബോളിവുഡ് സാങ്കേതിക പ്രവർത്തകരാണ് ഉള്ളത്. 

Release Date : 24 February 2017

Post A Comment: