മലയാളസിനിമയിൽ ഒരു താരപുത്രൻ കൂടി  നായകനായെത്തുന്നു . ഷെബി സംവിധാനം ചെയ്യുന്ന  അയാം  24 എന്ന ചിത്രത്തിലൂടെ  മലയാളികളുടെ പ്രിയതാരം മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജ് നായകനിരയിലേക്ക് എത്തുന്നു. മിയയാണ്‌ നിരഞ്ജിന്റെ നായികയായെത്തുന്നത്. പ്ലസ്ടു എന്ന ചിത്രം ആണ്‌ ഷെബി സംവിധനം ചെയ്ത ആദ്യചിത്രം . മാർച്ചിൽ ചിത്ര​‍ീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ ലൊക്കേഷനുകൾ ഊട്ടി ,ആലപ്പുഴ,,കൊച്ചി  എന്നിവിടങ്ങളിലാണ്‌ . മണിയൻപിള്ള രാജു നിർമ്മിച്ച് രജപുത്രാ രഞ്ജിത്ത് സംവിധാനം ചെയ്ത ബ്ലാക്ക് ബട്ടർഫ്ലൈ എന്ന ചിത്രത്തിലൂടെയാണ്‌ നിരഞ്ജ് അരങ്ങേറ്റം കുറിച്ചത്. എന്നാൽ ഈ ചിത്രത്തിൽ നായകനല്ലായിരുന്നു.  ഈ ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നതും സംവിധായകൻ ഷെബി തന്നെ . ക്യാമറ ചലിപ്പിക്കുന്നത്  പ്രശാന്ത് കൃഷ്ണ ,രമേശൻ നായരുടെ വരികൾക്ക് സംഗീതം പകരുന്നത്  റോണി റാഫേലും ഡേവിക മുരളിയും

Post A Comment: