നടി അമല പോളും സംവിധായകന്‍ വിജയും സംയുക്തമായി സമര്‍പ്പിച്ച വിവാഹമോചന ഹര്‍ജിയില്‍ ചെന്നൈ കുടുംബ കോടതി വിധി കല്‍പ്പിച്ചു. ഇതോടെ നിയമപരമായി ഇരുവര്‍ക്കും മോചനം ലഭിച്ചു. കഴിഞ്ഞ വര്‍ഷമാണ് താരങ്ങള്‍ ഹര്‍ജി സമര്‍പ്പിച്ചത്.

സംവിധായകന്‍ കൂടിയായ വിജയ് യുടെ സിനിമകളില്‍ അമല അഭിനയിക്കുന്നതിനിടയിലാണ് ഇവര്‍ക്കിടയില്‍ പ്രണയം മൊട്ടിട്ടത്. വിവാഹത്തിനു ശേഷവും അമല സിനിമയില്‍ സജീവമായിരുന്നു. വിവാഹത്തിനു ശേഷം അമല പോള്‍ അഭിനയിക്കാന്‍ പോകുന്നത് തങ്ങള്‍ക്ക് ഇഷ്ടമല്ലെന്നും ഇവര്‍ക്കിടയില്‍ അസ്വാരസ്യങ്ങളുണ്ടെന്നും ആദ്യം വെളിപ്പെടുത്തിയത് വിജയ് യുടെ അച്ഛനായിരുന്നു. അപ്പോഴും ഇവര്‍ക്കിടയിലുള്ള പ്രശ്‌നത്തെക്കുറിച്ച് രണ്ടു പേരും ഒന്നും തുറന്നു പറഞ്ഞിരുന്നില്ല. പിന്നീട് വിവാഹ മോചിതരാവുന്ന വാര്‍ത്ത രണ്ടു പേരും സ്ഥിരീകരിക്കുകയും ചെയ്തു.


2014 ജൂണ്‍ 12നായിരുന്നു ഇവരുടെ വിവാഹം.ഒരു വര്‍ഷത്തെ കുടുംബ ജീവിതത്തിന് ശേഷം ഇവര്‍ വേര്‍ പിരിയുകയായിരുന്നു. പിന്നീട് പരസ്പര ആരോപണങ്ങള്‍ക്ക് ശേഷം വേര്‍പിരിയുന്നതായി താരങ്ങള്‍ അറിയിക്കുകയായിരുന്നു. 2011ല്‍ വിജയ് സംവിധാനം ചെയ്ത ദൈവതിരുമകള്‍ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും പ്രണയത്തിലായത്. കരിയര്‍ തുടരാന്‍ വിജയും കുടുംബവും സമ്മതിക്കാത്തതാണ് വേര്‍പിരിയാന്‍ കാരണമെന്ന് അമല വ്യക്തമാക്കിയിരുന്നു.

ബ്യൂട്ടിഫുള്‍ കപ്പിള്‍സായിട്ടും വേര്‍പിരിഞ്ഞു
തെറ്റായി എഴുതപ്പെട്ട കഥയിലെ കഥാപാത്രങ്ങളായിരുന്നു താനും വിജയ് യുമെന്നാണ് അമല പോള്‍ പറയുന്നത്. പലരും പറഞ്ഞതുപോലെ ബ്യൂട്ടിഫുള്‍ കപ്പിള്‍സായിരുന്നു ഞങ്ങള്‍ എന്നാല്‍ ഇരുവരും തമ്മില്‍ ഒരുമിക്കേണ്ടവരായിരുന്നില്ലെന്നും താരം പറഞ്ഞു.

Post A Comment: