ഭാവന പൃഥ്വിയുടെ നായികയായി എത്തും; പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ 

ഭാവനയും, പൃഥ്വിരാജും നായികാ- നായകന്മാരാകുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് അടുത്ത ദിവസം തന്നെ ആരംഭിക്കും. ആദം എന്നുപേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ നവാഗതനായ ജിനു എബ്രഹാമാണ്. പൃഥ്വിരാജ്-ശശികുമാര്‍ ചിത്രമായ മാസ്റ്റേഴ്‌സിന്റെ തിരക്കഥാക്കൃത്തായ ജിനു എബ്രഹാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദം. കേരളത്തിലും സ്‌കോട്ട്‌ലന്റിലുമായി ചിത്രീകരിക്കുന്ന സിനിമയുടെ കേരളത്തിലെ ഷെഡ്യൂളാണ് വരുന്ന ദിവസം തന്നെ ആരംഭിക്കുന്നതെന്നും സംവിധായകന്‍ ജിനു എബ്രഹാം സൗത്ത് ലൈവിനോട് പറഞ്ഞു.
ചിത്രത്തിന്റെ ആദ്യഷെഡ്യൂളില്‍ ജോയിന്‍ ചെയ്യാന്‍ ഭാവനയ്ക്ക് തുടക്കത്തില്‍ വിമുഖത ഉണ്ടായിരുന്നു. ധൈര്യസമേതം സിനിമ ചെയ്താല്‍ എത്രയോ ലക്ഷംപേര്‍ക്ക് അതൊരു പ്രേരണയാകുമെന്ന ചര്‍ച്ചകളെ തുടര്‍ന്നാണ് അടുത്ത ദിവസം തന്നെ ഭാവന ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തുന്നതെന്നും സംവിധായകന്‍ ജിനു എബ്രഹാം വ്യക്തമാക്കി. ഇവിടെ എന്ന ശ്യാമപ്രസാദ് ചിത്രത്തിനു ശേഷം പൃഥ്വിയും ഭാവനയും വീണ്ടും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഇത്.

Post A Comment: