ജെയ് കെ സംവിധാനം ചെയ്ത് പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഹൊറര്‍ ചിത്രമാണ് എസ്ര. ഫെബ്രുവരി പത്തിന് തിയേറ്ററുകളില്‍ എത്തിയ ചിത്രം 12 ദിവസം പിന്നിടുകയാണ്. ഏറ്റവും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.ഇപ്പോഴിതാ റിലീസ് ചെയ്ത് 12 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ചിത്രത്തിന്റെ പത്ത് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നു. പത്ത് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 20.12 കോടിയാണ് എസ്ര ബോക്‌സോഫീസില്‍ നേടിയത്.

ഫെബ്രുവരി 17ന് ചിത്രം കേരളത്തിന് പുറത്തുള്ള തിയേറ്ററുകളിലും റിലീസ് ചെയ്തു. റിലീസ് ചെയ്ത് മൂന്ന് ദിവസംകൊണ്ട് 1.57 കോടിയാണ് ബോക്‌സോഫീസില്‍ നേടിയത്. റെക്കോര്‍ഡ് കളക്ഷനാണ് ചിത്രം മൂന്ന് ദിവസംകൊണ്ട് നേടിയത്.

കേരളത്തില്‍ വിജയ ചരിത്രമെഴുതുന്ന 'എസ്ര' ഉക്രെയ്‌നിലും റിലീസ് ചെയ്യുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഒരു മലയാള സിനിമ പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായ ഏതെങ്കിലും ഒരു രാജ്യത്ത് റിലീസ് ചെയ്യുന്നത്. ശനിയാഴ്ച ഉക്രെയ്‌നിലെ ഖാര്‍ക്കീവ് നഗരത്തിലുള്ള കീനോ മള്‍ടിപ്ലെക്‌സിലാണ് റിലീസിങ്. 
Post A Comment: