ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമയുടെ വൻ വിജയത്തിനു ശേഷം ദുൽഖറിന്റെ അടുത്ത റിലീസാണു അമൽ നീരദിന്റെ കോമ്രേഡ്‌ ഇൻ അമേരിക്ക.
അമൽ നീരദ്‌ ദുൽഖർ ഒന്നിക്കുന്നു എന്നറിഞ്ഞത്‌ മുതൽ ഈ സിനിമ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായിരുന്നു.
അത്‌ കൊണ്ട്‌ തന്നെ ഈ സിനിമയെ പറ്റി പലർക്കും പല ധാരണകളാണുളളത്‌.
ഫാൻസിനു വേണ്ടിയുളള ഒരു പക്കാ ആക്ഷൻ മൂവിയാണെന്ന് ധരിച്ചിരിക്കുന്നവരാണു ഭൂരിഭാഗവും.
ഒരിക്കലും തന്നെ ഇതൊരു പക്കാ ആക്ഷൻ മൂവിയോ ഫാൻസിനെ ലക്ഷ്യം വെച്ചു കൊണ്ടുളള മാസ്സ്‌ മസാലയോ ആയിരിക്കില്ല എന്ന വസ്ഥുത്‌ ഇത്തരക്കാർ മനസ്സിലാക്കേണ്ടിയിരിക്കുന്നു.
പാലാക്കാരൻ അജി മാത്യൂ എന്ന യുവാവിന്റെ ജീവിതത്തിലൂടെയാണു ഈ സിനിമ മുന്നോട്ട്‌ പോകുന്നത്‌.
ഇതിന്റെ പ്രമേയം 100% ഒരു ലൗ സ്റ്റോറി ആയിരിക്കുമെന്ന് അമൽ നീരദ്‌ തന്നെ ചിത്രത്തെ കുറിച്ച്‌ അവകാശപ്പെട്ടിട്ടുണ്ട്‌.
.
എന്നിട്ട്‌ പോലും ഫാൻസിൽ ഭൂരിഭാഗവും ഈ സിനിമയെ ഒരു മാസ്സ്‌ മസാല മൂവിയായി കണ്ട്‌ കൊണ്ടാണു സോഷ്യൽ മീഡിയയിൽ പ്രോമോഷൻ നടത്തുന്നത്‌.
.
അണിയറ പ്രവർത്തകരിൽ നിന്നും എനിക്ക്‌ അറിയാൻ കഴിഞ്ഞത്‌ ഈ സിനിമ കുടുംബ പാശ്ചാത്തലത്തിൽ പുരോഗമിക്കുന്ന അജീ മാത്യൂ എന്ന യുവാവിന്റെ കഥ പറയുന്ന ഒരു സിനിമയാണു.
നാട്ടിൽ നിന്നും അമേരിക്കയിലെത്ത്യ്ന്ന ഒരു സാദാരണക്കാരനായ യുവാവിന്റെ സ്റ്റോറി കൂടിയായിരിക്കുമിത്‌.
എല്ലാതരം പ്രേക്ഷകരെയും ആകർഷിക്കാൻ പോന്ന ഒരു മൂവിയായിരിക്കും ഇത്‌.
.
റിലീസ്‌ ചെയ്യാൻ 2മാസങ്ങൾ ബാക്കിയുണ്ടെന്നറിയാം.
പക്ഷേ ഫാൻസുകാരിൽ പലരും ഈ സിനിമയെ വേറെ ലെവൽ മൂവിയാണു അല്ലെങ്കിൽ അമേരിക്കൻ ബേസ്ഡ്‌ ആയിട്ടുളള ഒരു ആക്ഷൻ മൂവിയാണു എന്നുളള വ്യാഖ്യാനങ്ങൾ നടത്തുന്നത്‌ കണ്ടു.
.
അമൽ നീരദിന്റെ പ്രീവിയസ്‌ ചിത്രങ്ങളിൽ നിന്നല്ലാം വിത്യസ്ഥമാണു ഈ മൂവി.
ആ രീതിയിൽ മുൻപോട്ട്‌ പോവുക.
ഈ സിനിമ നമ്മെ വിസ്മയിപ്പിക്കുമെന്ന കാര്യമുറപ്പാണു.
ഇതിനു മുൻപ്‌ അനാവശ്യ പ്രചരണങ്ങൾ ഏറ്റ്‌ വാങ്ങിയ ചിത്രമായിരുന്നു ചാർലി.

Post A Comment: