ഹിന്ദി  |   CBFC - U/A  | 2 Hr 24 min


    ബോളിവുഡിന്റെ കിംഗ്ഖാൻ ഷാരൂഖ് ഖാൻ നായകനാകുന്ന റഈസ് കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തി.നേരത്തെ ഇറങ്ങിയ ടീസറും , ട്രെയ്ലറും , ഗാനങ്ങളും പ്രേക്ഷകരുടെ ആകാംഷ വർദ്ധിപ്പിച്ചു.ഷാരൂഖിന്റെ കഴിഞ്ഞ രണ്ടു ചിത്രങ്ങൾക്കും പ്രതീക്ഷിച്ചത്ര അഭിപ്രായം നേടാൻ സാധിച്ചിരുന്നില്ല !

    എൺപതുകളിലെ ഗുജറാത്ത് പശ്ചാത്തലമായി നടക്കുന്ന അനധികൃത മദ്യവില്പനയും അതിലൂടെ വളരുന്ന റഈസിന്റെ ജീവിതവുമാണ് ഈ ചിത്രം പറയുന്നത്. റഈസ് എന്ന ടൈറ്റിൽ കഥാപാത്രത്തെ ഷാരൂഖ്ഖാൻ ഗംഭീരമാക്കി. ചോട്ടാ ഗ്യാങ്സ്റ്റർ ആയും ഒരു സ്നേഹപൂർണ്ണ ഭർത്താവായും ഉള്ള ഭാവപ്പകർച്ചകൾ നന്നായിരുന്നു.മഹിറഖാൻ അവതരിപ്പിച്ച നായിക വേഷം മികച്ചതായിരുന്നു. രണ്ടാം പകുതിയിലെ സെന്റിമെന്റൽ രംഗങ്ങൾ കൂടുതൽ ഇഷ്ടപ്പെട്ടു.
   
എടുത്തുപറയേണ്ട മറ്റൊരു പ്രകടനം നവാസുദ്ധീന് സിദ്ദിഖിയുടെതാണ്.ജയദീപ് മജ്‌ബൂതർ  എന്ന നീതിമാനായ പോലീസ് കഥാപാത്രം പലരംഗങ്ങളിലും നായകനോട് തോളോട് തോൾ ചേർന്ന് നിൽക്കുന്ന കഥാപാത്രമാണ്.

കുട്ടിക്കാലം മുതൽ അങ്ങോട്ട് പറയുന്ന റഈസിന്റെ ജീവിതത്തിൽ തന്നെ കള്ളക്കടത്തു രാഷ്‌ടീയം , ചതി , പ്രണയം , ദാമ്പത്യം , സൗഹൃദം എന്നീ ഭാവഭേദങ്ങൾ മനോഹരമായി വരച്ചുകാട്ടാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.എൺപതുകാലഘട്ടങ്ങളെ മനോഹരമായി ദൃശ്യവത്കരിച്ചിട്ടുണ്ട് . ഓരോ ഫ്രെയിംമും മികച്ചത്.ചടുലമായ സന്ദർഭങ്ങളും സംഭാഷണങ്ങളും അടങ്ങുന്ന ചിത്രത്തിൽ ചിലരംഗങ്ങൾ ഇത്തിരി വലിച്ചു നീട്ടപ്പെടുന്നുണ്ട് .
   
നമ്മുടെ ഏവരുടെയും കണ്ണിലെ "ഉണ്ണി" ആയ സണ്ണി ലിയോണിന്റെ " ലൈല മേൻ ലൈല " ഗാനരംഗങ്ങളും അതിനോട് ചേർന്നുള്ള സംഘട്ടനരംഗങ്ങളും ഏറെ കയ്യടി നേടി.രാഷ്ട്രീയവും മദ്യവില്പനയും ഇടകലർന്ന കഥാഗതിയിൽ അക്കാലത്തെ ഹിന്ദു - മുസ്ലിം വർഗീയ കലാപങ്ങളെ ഉൾപ്പെടുത്താനും കഥാകൃത്തു മറന്നില്ല ,അതിനോട് ചുവടുപിടിച്ചുള്ള ഷാരൂഖിന്റെ മത ഇതര സംഭാഷണങ്ങൾ മികച്ചതായിരുന്നു.സന്ദര്ഭങ്ങൾക്ക് യോജിച്ച പശ്ചാത്തല സംഗീതമാണ് ചിത്രത്തിലുള്ളത്. ചില രംഗങ്ങളിലേ വിരസത ഒഴിവാക്കാൻ പശ്ചാത്തല സംഗീതം സഹായിച്ചു.

   കുട്ടിക്കാലത്തിൽ ആരംഭിച്ചു പ്രണയവും മദ്യവ്യാപാരത്തിന്റെ നാൾവഴികളും കാണുന്ന ആദ്യ പകുതിയും ജീവിതവും രാഷ്ട്രീയവും അസ്വസ്ഥനായ റഈസിനെയും കാണുന്ന രണ്ടാം പകുതിയും സംപ്ത്രിപ്തിയേകുന്ന ക്ലൈമാക്സും ചേരുമ്പോൾ റഈസ് ഒരു ക്ലാസ്സ് & മാസ്സ് ചിത്രം ആകുന്നു :)


RATING : 3.5 / 5  (Y)


Post A Comment: