അൻസിബ വീണ്ടും വിവാദത്തിലേക്ക്...?

ദൃശ്യം എന്ന മെഗാഹിറ്റ് മോഹൻലാൽ ചിത്രത്തിലൂടെ പ്രശസ്തിയാർജിച്ച നടിയാണ് അൻസിബ. ആർ.എ ഷഫീർ സംവിധാനം ചെയുന്ന 'ജന്നത്ത്' ആണ് ഇവരുടെ അടുത്തതായി പുറത്തിറങ്ങാനുള്ള ചിത്രം.

സിനിമയിൽ പ്രധാന കഥാപാത്രമായി അഭിനയിക്കുന്നത് അമീർ നിയാസ് ആണ്.നായികമാരായ് എത്തുന്നത് സഞ്ജന ഗൾ റാണിയും അൻസിബയുമാണ്.
ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ അൻസിബ അണിയറ പ്രവർത്തകരുമായി അത്ര രസത്തിലല്ല എന്നാണ് അറിയാൻ കഴിഞ്ഞത്. ജന്നത്ത് എന്ന സിനിമയുടെ പ്രചാരണപരിപാടികളിൽ ഒന്നിൽ പോലും ഈ നടി പങ്കെടുത്തിട്ടില്ല. കഴിഞ്ഞ ദിവസം ക്രൗൺ പ്ലാസയിൽ നടന്ന ചിത്രത്തിന്റെ സംഗീത പ്രകാശനത്തിന് നടി പങ്കെടുക്കാതിരുന്നത് സംസാരവിഷയം ആയിരുന്നു. കൃത്യമായി സാമ്പത്തിക ഇടപാടുകൾ എല്ലാം തീർത്തിട്ടും നടിയുടെ ഭാഗത്തു നിന്നുള്ള അവഗണന അണിയറപ്രവർത്തകരെ ചൊടിപ്പിച്ചിട്ടുണ്ട്.

ഇപ്പോൾ കിട്ടുന്ന വിവരങ്ങൾ അനുസരിച്ച് ഈ വിഷയവുമായി ബന്ധപ്പെട്ട്  സിനിമയുടെ അണിയറപ്രവർത്തകർ നടിക്കെതിരെ  നീങ്ങുന്നു എന്നതാണ്.

പുതുമുഖങ്ങൾ പ്രധാന കഥാപാത്രങ്ങൾ ആകുന്ന ചിത്രങ്ങളുടെ വിജയത്തിന് മുഴുവൻ പ്രവർത്തകരും ഒരുമിച്ച് നിന്ന് ശ്രമിക്കേണ്ടതാണ്. 2016ൽ റിലീസ് ആയ ആനന്ദം എന്ന ചിത്രം  ഒരു ഉദാഹരണം ആണ് .ആനന്ദം എന്ന ചിത്രത്തിന്റെ പ്രചാരണത്തെ അനുബന്ധിച്ചു അതിലെ അണിയറപ്രവർത്തകർ മുഴുവനും പങ്കെടുത്തിരുന്നു... പുതുമുഖങ്ങൾ പ്രധാന കഥാപാത്രങ്ങൾ ആകുന്ന ഒരു ചിത്രം ആയിട്ട് പോലും ചിത്രത്തിന് പ്രേക്ഷകരുടെ അടുത്ത് നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിലെ ഗാനമായ 'യാ മൗല' 24 മണിക്കൂറിൽ 6 ലക്ഷത്തിന് മുകളിൽ വ്യൂസ് നേടിയിരുന്നു.എന്നാൽ ജന്നതത്തിലെ ''യാ മൗലാ'' എന്ന ഗാനം പ്രശസ്തി നേടിയിട്ട് പോലും അൻസിബ സഹകരിച്ചിട്ടില്ല എന്ന് മാത്രമല്ല അതിനെ കുറിച്ച് സംസാരിക്കാനോ ഒന്നിച്ചു പ്രവർത്തിക്കാനോ പോലും താൽപര്യം കാണിച്ചിട്ടില്ല എന്നാണ് അറിയാൻ സാധിച്ചിട്ടുള്ളത്..

പ്രധാന കഥാപാത്രമായ സഞ്ജന കൊച്ചി ക്രോൺ പ്ലാസയിൽ നടന്ന ചടങ്ങിൽ പങ്കെടുത്തത് ബാംഗ്ലൂരിൽ നിന്നുമെത്തിയ ശേക്ഷമാണ്. പ്രശസ്ത സംവിധായകരും ടീം 5 എന്ന ചിത്രത്തിലെ നായകൻ ശ്രീശാന്തും അണിയറപ്രവർത്തകരും എത്തിയിട്ടും അൻസിബ  എത്തിയില്ലാ...


ഈ വിഷയത്തിനെതിരെ ജന്നത്ത് സിനിമയുടെ അണിയറപ്രവർത്തകരും അൻസിബയും ഇനിയും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Is Ansiba Hassan in trouble?. Ansiba Hassan , who had a breakthrough in  career through ‘Drishyam’ can be seen next in the mollywood flick ‘Jannath’ directed by R A Shafeer , Ameer Niyaz and Sanjjana Galrani’ plays the lead roles. 

Ansiba his is said to  have a pivotal role in the movie, however she doesn’t seem supportive to the cast and crew. People who have seen the photos and news related to Jannath promotion and audio launch can notice that she never participated in any kind of promotion activities of the movie. Even though the all her financial dues related to the movie  have been cleared exactly on notified date, her neglect has caused a lot of stir among the fans. The latest news is that a case has been filed against Ansiba regarding the issue. As a budding actress she had to cooperate with all promotion activities of a movie in which she plays an important role. Jannath is not a movie that has huge star in it nor does it have a big budget, 2016 proved us even such movies can have a huge success with a lot of hard work behind it and support of entire cast and crew. This support in promotion and other related activities lead movies like ‘Anandam’ to the path of a hit. The absence of such an actress who play an important role in the may affect the entire cast and crew of the movie. Until Ansiba breaks her silence and respond to the issue it will cause a huge impact on her career...


Post A Comment: