പദ്മരാജന്റെ " ഞാൻ ഗന്ധർവ്വൻ " " തൂവാനത്തുമ്പികൾ " "രതിനിർവ്വേദം " എന്നീ ചിത്രങ്ങളൊക്കെ ക്ലാസിക്‌ ആയി വാഴ്ത്തപ്പെടുന്ന സിനിമകളാണു.
ഒരുപാട്‌ വട്ടം കണ്ടിട്ടുണ്ട്‌.
എന്നാൽ ഇതു വരെ അമ്മക്കൊപ്പം ഇരുന്നു ഈ ചിത്രങ്ങൾ  കണ്ടിട്ടില്ല.
പുലിമുരുഗനു കൂട്ടിനു വന്ന സുഹൃത്തുക്കളെ വിളിച്ച്‌ ജയൻ
ചെറിയാന്റെ " കാ ബോഡി സ്കേപ്സ്‌ " നു കയറാനും എനിക്ക്‌ ധൈര്യമില്ല.
പക്ഷെ അവയൊക്കെ അശ്ലീല ചിത്രങ്ങളായി തോന്നിയിട്ടില്ല.
നമ്മുടെ പ്രിയ ചിത്രങ്ങൾ തന്നെയാണവ.
Memories of a Machine -
ഷോർട്ട്‌ ഫിലിമിനു അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങൾ വരുന്നുണ്ട്‌.
ശ്ലീലവും അശ്ലീലവും തീരുമാനിക്കുന്നത്‌ ഒരുവന്റെ മാനസികാവസ്ഥയാണു.
സ്ത്രീ - പുരുഷൻ , അവയവങ്ങൾ , വികാരങ്ങൾ, ലൈംഗികത ഇതൊന്നും അൽഭുതങ്ങളല്ല.
പൊതുബോധത്തിനൊപ്പിച്ച്‌ എല്ലാവരും സംസാരിക്കണം , ചിന്തിക്കണം , സിനിമയെടുക്കണം എന്നൊക്കെയുള്ള വാദങ്ങളോട്‌ യോജിപ്പില്ല.
സിനിമകൾക്കോ ചിന്തകൾക്കോ ഏതെങ്കിലും തരത്തിലുള്ള അതിരുകൾ ഉണ്ടാവാൻ പാടില്ല എന്ന് വിശ്വസിക്കുന്നയാളാണു ഞാൻ.
അത്‌ ജാതി - മത - രാഷ്ട്രീയ - ലൈംഗിക ഏതതിർ ആയാലും.
ഒരു വിഷയം തന്റെ കാഴ്ചപ്പാടിൽ അവതരിപ്പിക്കാനുള്ള അവകാശം സംവിധായകനുണ്ട്‌.
കാഴ്ചക്കപ്പുറം ഒരു ഷോർട്ട്‌ ഫിലിം ചർച്ചയായി എങ്കിൽ സംവിധായക ഒരു പരിധി വരെ വിജയിച്ചു.
കടുത്ത വിമർശനങ്ങൾ ഉണ്ടാവട്ടെ .
ചർച്ചകൾ തുടരട്ടെ .
പക്ഷെ,
തങ്ങൾക്കിഷ്ടമുള്ള തരം ചിത്രങ്ങൾ മാത്രമേ ഉണ്ടാവാൻ പാടുള്ളൂ എന്ന സ്വരം ഫാസിസത്തിന്റേതാണു.
രഹസ്യങ്ങൾ പോലെ മൂടി വക്കപ്പെടുന്ന സത്യങ്ങൾ ചർച്ചയാകുന്നത്‌ ഗുണകരമാണു.
സദാ'ചാരം' വാരുന്നവർ പതിവു പോലെ കളത്തിലിറങ്ങിയിട്ടുണ്ട്‌.
എന്നാൽ വിമർശിക്കുന്നവർ എല്ലാം അത്തരക്കാരാണു എന്ന തോന്നലും ഇല്ല.
Sex education നെക്കുറിച്ചുള്ള ചർച്ചക്ക്‌ ഷോർട്ട്‌ ഫിലിം വഴി വച്ചേക്കാം.
ശരാശരി മലയാളിയുടെ മാനസികാവസ്ഥ വച്ച്‌ വെറും തുണ്ടായും നെറ്റി ചുളിക്കാൻ തോന്നുന്നതുമാണു ഷോർട്ട്‌ ഫിലിം.
ഒരിക്കൽ പോലും കഥയെന്ന് തോന്നാത്ത അഭിനയം എന്ന് തോന്നാത്ത ഒരു വിവരണം.
പ്രായത്തിൽ തർക്കമുണ്ടാവാം.
എനിക്ക്‌ കണ്ടിട്ട്‌ ഒരു അശ്ലീല ചിത്രമായി തോന്നിയില്ല.
നിങ്ങൾക്ക്‌ അങ്ങനെ തോന്നണമെന്ന്
വാശിയുമില്ല. :-)
Watch Now

Post A Comment: