കാളിദാസ് ജയറാം നായകനായി എത്തുന്ന എബ്രിഡ് ഷൈന്‍ ചിത്രമാണ് പൂമരം. ചിത്രത്തിലെ 'ഞാനും ഞാനുമെന്റാളും' എന്ന് തുടങ്ങുന്ന ആദ്യ ഗാനത്തിന് തുടക്കത്തിലെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. റിലീസ് ചെയ്ത് ഒറ്റ ദിവസംകൊണ്ട് പത്ത് ലക്ഷത്തിലധികം ആളുകളാണ് ഗാനം യുട്യൂബിലൂടെ കണ്ടത്. എന്നാല്‍ ഗാനം യുട്യൂബില്‍ ഹിറ്റായത് മാത്രമല്ല, സോഷ്യല്‍ മീഡിയയില്‍ പൂമര ഗാനം തരംഗമായിരുന്നു. ഇപ്പോഴിതാ റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോള്‍ പൂമരം ഗാനം യുട്യൂബില്‍ കണ്ടവര്‍ ഒരു കോടി കടന്നു. ഒരു ലക്ഷത്തിനടുത്ത് ലൈക്കുകളും ഗാനത്തിന് കിട്ടിയിട്ടുണ്ട്.

Post A Comment: